ADVERTISEMENT

വർഷങ്ങളായി അടഞ്ഞു കിടക്കുന്ന വീടിന്റെ വാതിൽ  കര കര ശബ്ദത്തോടെ തുറന്നു മേജർ വിശ്വനാഥ് അകത്തു കയറി. വീടും തൊടിയും പരിപാലിച്ച് പോന്നിരുന്ന  രാമനുണ്ണി എല്ലാം ആകും മുറക്ക് വൃത്തിയാക്കിയിട്ടുണ്ട്. മൂവന്തി കഴിഞ്ഞത് കൊണ്ട് അയാൾ വന്നത് അടുത്തുള്ളവരൊന്നും അറിഞ്ഞില്ല. അല്ലെങ്കിലും അറിയാൻ മാത്രം മേജർ വിശ്വനാഥ് നാട്ടുകാർക്കിടയിൽ അറിയപ്പെട്ടിരുന്നില്ല.

 

പത്ത് നാപ്പത് വര്ഷം മുൻപ് , ഇന്നത്തെ പോലെ കോൺക്രീറ്റ് സൗധങ്ങൾ വരുന്നതിനു മുൻപ്, ആ നാട്ടിലെ വലുപ്പത്തിലും പെരുമയിലും  എണ്ണം പറഞ്ഞ വീട് തന്നെയായിരുന്നു  മേലേടത്ത് വീട്. അക്കാലത്ത് വൈക്കോൽ കൂനയുടെ എണ്ണവും , തൊഴുത്തിലെ കാലികളുടെ എണ്ണവും ഒക്കെയായിരുന്നു സമ്പത്തിന്റെ അളവ്കോൽ.  വിശ്വനാഥന്റെ അച്ഛൻ മേലേടത് രാഘവൻ നായരും ആ കാര്യത്തിൽ മോശവുമായിരുന്നില്ല.  

 

ഭക്ഷണം വരും വഴിക്ക് കഴിച്ചത് കൊണ്ടും, നല്ല ക്ഷീണം ഉള്ളത് കൊണ്ടും അയാൾ വന്ന വേഷത്തിൽ തന്നെ ആ പഴയ ചാരു കസേരയിൽ കിടന്നുറങ്ങി പോയി.  

പത്ത് പതിനഞ്ചു വര്ഷമെങ്കിലുമായിട്ടുണ്ടാവും അയാൾ അവസാനമായി ആ നാട്ടിൽ വന്നു പോയിട്ട്. പലയിടത്തും കേട്ടിട്ടുള്ളത് പോലെ തന്നെ  മേലേടത്ത്   വീടിന്റെയും അവസ്ഥ. ഉള്ളവർ വിദൂര സ്ഥലങ്ങളിൽ ചേക്കേറിയവർ. അമ്മയുടെ ഒന്ന് രണ്ട് ആണ്ടിന് ശേഷം  ആ വീട്ടിലേക്ക് ആരും തിരിഞ്ഞു നോക്കിയിട്ടില്ല. കുഞ്ഞപ്പേട്ടന്റെ മകൻ രാമനുണ്ണിയാണ് വീടും തൊടിയും നോക്കുന്നതും ഫലം എടുക്കുന്നതും എല്ലാം.

 

നേരം പര പര വെളുക്കുന്നതിനു മുൻപ് വിശ്വനാഥ് എഴുന്നേറ്റു. വേഷം മാറാതെയും ,  ഒരു തുള്ളി റം പോലും അകത്താകാതെയും  ഉറങ്ങാൻ മാത്രം ക്ഷീണിതനായി പോയിരിക്കുന്നു പട്ടാളത്തിലെ മേജർ ആയിരുന്ന അയാൾ. അല്ലെങ്കിലും താളവും , ഓളവുമില്ലാതെയുള്ള  ജീവിതത്തിൽ എന്തിനു അടുക്കും ചിട്ടയും. ജീവിതത്തോട് വിരക്തി തോന്നി തുടങ്ങിയിട്ട് അയാൾക്ക് കുറച്ചു നാളുകളായി. താൻ പിച്ച വച്ച മണ്ണിലും നാട്ടിലും ഒന്ന് കൂടെ  നടക്കാനും , തന്റെ സ്കൂൾ ബാച്ചിന്റെ സമാഗമത്തിനു കൂടെ പഠിച്ചിരുന്നവരെ ഒന്ന് കാണാനും ആഗ്രഹിച്ചാണ് അയാൾ അവിടേക്ക് വന്നത്.

 

സാറ് എഴുന്നേറ്റോ,  രാമനുണ്ണിയുടെ ശബ്ദം കേട്ട് അയാൾ ഉമ്മറ വാതിൽ പോയി തുറന്നു അവനോട് അകത്ത് കയറാൻ പറഞ്ഞു. വെളിയിൽ തന്നെ നിന്ന് അവൻ പറഞ്ഞു  “വീട്ടിനു ചായ കൊണ്ടുവന്നാൽ ഇഷ്ടാവോ അറിയാത്തത് കൊണ്ട് ഇത് ഹോട്ടലിലെ ചായയാണ്". 

 

“ഫുഡെല്ലാം ഞാൻ ഞാൻ ഓൺലൈൻ വരുത്തുകയോ പോയി കഴിച്ചോ മാനേജ് ചെയ്തോളാം രാമനുണ്ണി, എനിക്ക് നമ്മുടെ ചെത്താനാകുർശ്ശി പാടവും കുളവും എല്ലാം ഒന്ന് കാണണം”. 

 

കുട്ടികാലത്ത് വിശാലമായി തോന്നിയിരുന്ന ചെത്താനാകുർശ്ശി പാടം ഇപ്പോൾ ഒരു വിളയുമില്ലാതെ പുല്ല് കേറി കിടക്കുന്നു. പണ്ടത്തെ പോലെ ആകാശത്തിൽ പറവകളോ, പക്ഷികളുടെ കിളി നാദമോ ഒന്നും ഇല്ല. പാടത്തെ രണ്ടാക്കി പുതുതായി വന്ന റോഡിന്റെ ഓവ് ചാലിന്റെ അര മതിലിൽ അയാൾ വെറുതെ ഇരുന്നു. ചേലക്കലെകുളം ഇപ്പൊ ഒരുപേരിനു മാത്രമായി അവിടെ ത്തനെയുണ്ട്. കുളത്തിന്റെ കരയിലൂടെ നടന്നുപോയിരുന്ന പുരുഷ കാൽ നടക്കാർ ചേലക്കലെകുളം എത്താൻ ഏതാനും മീറ്റർ അകലെനിന്ന് കൂവി ആള് പോകാനുണ്ട് അറിയിക്കുമ്പോൾ കുളത്തിൽ അലക്കിയും കുളിച്ചും കൊണ്ടിരിക്കുന്ന സ്ത്രികൾ വെള്ളത്തിലേക്ക് ഊളിയിട്ടും, തുണികൾ കൊണ്ട് മാറ് മറച്ച ശേഷം " പൊയ്‌ക്കോളിന്ന് " പോകാൻ അനുവാദം കൊടുത്തിരുന്ന ഒരു കാലം. 

 

കുര്യാടി പാടവും കടന്ന് ഉഷയുടെ വീടിനരുകിലൂടെ ആനമങ്ങാട് കൃഷണ ടാകീസിലേക്ക് നടന് പോയിരുന്നപ്പോൾ, അമർ ചിത്ര കഥകളും , ദ്വൈവാരികകളും ബലമാസികകളും ഉഷക്ക് കൈമാറിയിരുന്ന കാലം. അവൾ ഇപ്പൊ എവിടെയാണാവോ. ബാല്യത്തിലെയും , കൗമാരത്തിലെയും കാഴ്ചകളിൽ മനോഹരമായിരുന്ന അങ്ങിനെ എന്തല്ലാം. ഇന്നിപ്പോ ഈ പാടത്തിന് മൊത്തം വലുപ്പം അന്നത്തെ രണ്ടോ മൂന്നോ കണ്ടത്തിന്റെ വലുപ്പത്തിനു തുല്യമായി തോനുന്നു. അച്ഛൻ പാമ്പ് കടിയേറ്റു കിടന്നിരുന്ന ആ പാട വരബൊനും ഇപ്പൊ കാണാനില്ല.

 

ഇടക്ക് ഇടക്ക് അച്ഛൻ മൂളാറുണ്ടായിരുന്ന ആ വരികൾ അയാളറിയാതെ പാടി. 

ഞാറ്റലകളെ  ഇക്കിളിയാക്കി  കാറ്റാലകളിൽ  കൊഞ്ചി കൊഞ്ചി തെക്കെട്ടൊടിയൊളിക്കുന്ന വടക്കൻ കാറ്റ് തൊട്ടു തലോടി കാമുകനാക്കും വടക്കൻ കാറ്റ്  

 

ഇവിടെ ഇങ്ങനെ ഇരിക്കുമ്പോൾ വിശ്വന് മനസിനെന്തോ ഒരാശ്വാസം പോലെ.

പട്ടാളത്തിലായിരുന്നപ്പോൾ ഒരശനിപാതം പോലെ തന്റെ ജീവിതം നിരര്ഥകമാക്കിയ  ആ നശിച്ച ദിനത്തിലെ  ധൗർബല്യത്തെ ഓർത്തു അയാളുടെ മനസ്സ് വീണ്ടും വീണ്ടും പരിതപിച്ചു കൊണ്ടിരുന്നു.

 

വിശ്വന്റെ യൂനിറ്റിൽ വർക്ക് ചെയ്യുന്ന ക്യാപ്റ്റൻ സുന്ദറിൻറെ കോട്ടേഴ്സിൽ ഇടക്ക് ചീട്ടു കളിയും , കള്ളു കുടിയുമൊക്കെയായി അവർ കൂടാറുണ്ട്. ശ്രുതിയുണ്ടാക്കി തരുന്ന വ്യത്യസ്ത തമിൾ വിഭവങ്ങളുടെ രുചി ഒന്ന് വേറെ തന്നെയായിരുന്നു. ഇടക്കിടെയുള്ള ആ ഒത്തു ചേരലിൽ,  ഒരു നാൾ  സുന്ദർ ഓവർ ഫിറ്റായി  സെറ്റിയിൽ തന്നെ ഉറങ്ങി പോയ ഒരു ദിവസം,  ഒരു ദുർബല നിമിഷത്തിൽ അയാൾ വ്യത്യസ്തമായ തമിൾ വിഭവങ്ങളുടെ രുചിയോടൊപ്പം,  തമിൾ പെണ്ണിന്റെ  രുചിയും അയാൾ അനുഭവിച്ചു. ഒരു പോലെ തെറ്റിൽ പങ്കാളികളായിട്ട് അതിൽ പെണ്ണിനെ മാത്രം പഴിചാരിയിട്ടു കാര്യമില്ലല്ലോ എന്നാലും ഏതോ ഒരു സിനിമ ഡയലോഗ് പോലെ "അവൾ ഒന്ന് ഉറക്കെ ഒച്ച വച്ചിരുന്നെങ്കിൽ"  ഈ ദുർവിധി ഉണ്ടകിലായിരുന്നെന്ന് വിശ്വത്തിന് പലപ്പോഴും പിന്നീട് തോന്നിയിട്ടുണ്ട്.  

 

ജീവിതം നിരര്ഥകമാക്കിയ ആ നശിച്ച ദിവസം,  സുന്ദർ സോഫയിൽ നിന്ന് എഴുനേറ്റ് വന്നു ബെഡ് റൂമിന്റെ വാതിലിൽ മുട്ടി. ശത്രുക്കളോട് പോരാടുമ്പോൾ ഒരിക്കലും പകച്ചു പോകാത്ത വിശ്വം വ്യക്തി ജീവിതത്തിലെ ധൗർബല്യത്തിന്റെ പേരിൽ  എന്ത് ചെയ്യണമെന്നറിയാതെ ഒരു മേജറായ അയാൾ വല്ലാതെ ഭയന്ന് വിറച്ചു.  

 

സുന്ദർ ഒച്ച വെച്ച് തുടരെ മുട്ടികൊണ്ടിരുന്നു വാതിലിൽ. ശ്രുതിയും പേടിച്ചു വിറച്ചു. അവസാനം സുന്ദർ ഡോർ ചവിട്ടി തുറന്നു. വിശ്വനെ കണ്ടതും സുന്ദർ ആക്രോശിച്ചു  ചവിട്ടി,  ചവിട്ട് കൊള്ളാതെ മാറിയെങ്കിലും പിന്നെ അവിടെ ഒരു മല്പിടുത്തമായിരുന്നു.

മല്പിടുത്തതിന്റെ ഒച്ചയും , ബഹളവും പുറത്തെക്ക് എത്തിയിട്ടെന്തോ, സെക്യൂരിറ്റിയിലുള്ള ഒരു  പട്ടാളക്കാരൻ  വന്നു പുറത്തെ ബെല്ലടിച്ചു.

ആ സമയം പെട്ടന് തന്നെ വിശ്വം സുന്ദറിന്റെ  കൈ പുറകിലേക്ക് ലോക്ക് ചെയ്തത്‌, ശരീരവും തറയിൽ കിടത്തി കാലുകൾ ഞെരുക്കി പിടിച്ചു  ബെഡ്ഷീറ്റ് വലിച്ചു അയാളുടെ തലയിലൂടെ ചുറ്റി മൂടി ശബ്ദം പുറത്തു കേൾകാത്തവിധം വായയും മൂക്കും അമർത്തി പിടിച്ചു ശ്രുതിയോട് പറഞ്ഞു “ചെറിയ വോളിയത്തിൽ TV വച്ച് ഡോർ തുറന്ന് ഗാർഡിനോട് ടീവിയിൽ നിന്നുള്ള ശബ്ദമാക്കി വിശസിപ്പിക്കു”. 

 

സെക്യൂരിറ്റിയെ ഒരു വിധത്തിൽ ശ്രുതി പലതും പറഞ്ഞു വിശ്വസിപ്പിച്ച് പറഞ്ഞയച്ചു അവൾ ബെഡ്റൂമിലേക്ക് തിരിച്ചു വരുമ്പോഴും, വിശ്വം കയ്യും കാലും ഉപയോഗിച്ച് മുഴുവൻ ശക്തിയോടും കൂടി സുന്ദറിനെ ലോക്കാക്കി തറയിൽ മല്പിടുത്തത്തിലായിരുന്നു.

അനങ്ങാൻ പറ്റാതെ സുന്ദർ വിശ്വത്തിന്റെ കൈകളിൽ ഞെരിഞ്ഞിരിക്കുന്നത് കണ്ട്, അവൾ ഓടിച്ചെന്ന് അയാളോട് ഉച്ചത്തിൽ അലറി കൈ വിടാൻ പറഞ്ഞു.

മുഖത്തെ ബെഡ്ഷീറ്റ് വലിച്ചു മാറ്റി അവൾ സുന്ദറിനെ വിളിച്ചു. പക്ഷെ സുന്ദർ റെസ്പോൺസ് ചെയ്തില്ലെന്ന് മാത്രമല്ല ആ സത്യം അവരെ ഞെട്ടിച്ചു കളഞ്ഞു.

പുറത്തേക്ക് ശബ്ദം കേൾക്കാതെ അവൾ കരഞ്ഞുകൊണ്ടിരുന്നു. കുറച്ച് നേരം കഴിഞ്ഞ് വിശ്വം പറഞ്ഞു “സെക്യൂരിറ്റിയെ വിളിച്ച് വിവരം പറഞ്ഞു ഞാൻ കുറ്റം ഏറ്റു പറയാം”.

പെട്ടന്ന് അവൾ ഞെട്ടലോടെ പറഞ്ഞു “വേണ്ട വിശ്വം, സുന്ദറിന്റെ മരണം ലോകമറിയുന്നത് ഒരു ധീര ജവാനായി മരണപെട്ടതായിട്ട് വേണം, സുന്ദറിന് എല്ലാ മരണാന്തര ബഹുമതികളും ലഭിക്കണം, എന്തെകിലും ചെയ്യൂ വിശ്വം” കരച്ചിൽ അടക്കി പിടിച്ചു അവൾ കേണു പറഞ്ഞു.

 

പിന്നെയെല്ലാം ഉദയ്‌കൃഷ്ണയുടെ തിരക്കഥയെ വെല്ലും വിധമായിരുന്നു.

ഗേറ്റ് സെക്യൂരിറ്റിയുടെ സഹായം ഉറപ്പാക്കി , CCTV ക്യാമെറ യിൽ ക്രിതിമ്മം കാണിച്ചു  , ഐ ഡി കാർഡ് വച്ച് സുദർ കോർട്ടേഴ്സിൽ വന്നതും പോയതും രേഖയുണ്ടാക്കി.  ഒരു തീവ്രവാദി ശൃംഖലയിലെ ഒരു ലീഡറുമായി നല്ലൊരു തുകയ്ക്ക് ഒരു ബോംബ് സ്ഫോടനം ഉറപ്പിച്ചു. എല്ലാം ഒരു സിനിമയിലെന്ന പോലെ തന്നെ സംഭവിച്ചു.

 

ക്യാപ്റ്റൻ സുന്ദർ തീവ്രവാദികളുടെ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടതായി  വാർത്ത പരന്നു. 

ഔദ്യോദികമായാ എല്ലാ  ബഹുമതികളോടെയും  അയാളുടെ മൃതദേഹം സ്വന്തം നാട്ടിലേക്ക് കൊണ്ടുപോയി സംസ്കരിച്ചു. പിന്നീട് ശ്രുതിയെ തിരക്കി പോയെങ്കിലും വിശ്വത്തിനവളെ കാണാനായില്ല. ചെയ്ത കുറ്റം ഏറ്റുപറഞ്ഞു ശിക്ഷ ഏറ്റു വാങ്ങുന്നതിൽ നിന്ന് വിശ്വത്തെ പിന്തിരിപ്പിച്ചത് , ഒരു പട്ടാളക്കാരനു കിട്ടാവുന്ന വലിയ  ബഹുമതികളോടെ സാംസ്കരിക്കപെട്ട സുന്ദർ ആ മഹത്വത്തിലും ബഹുമതികളോടെയും തന്നെ  അന്ത്യ വിശ്രമം നയിക്കട്ടെ  എന്ന ചിന്ത മാത്രമായിരുന്നു.

 

"വിശ്വൻ കുഞ്ഞു വന്ന വിവരം രാമനുണ്ണി പറഞ്ഞിരുന്നു" 

ചിന്തകളിൽ നിന്നുണർന്നു വിശ്വനാഥൻ ആ മുഖത്തേക്ക് തലയുയർത്തി നോക്കി.

" ആരിത് കുഞ്ഞപ്പേട്ടനോ "

“കുഞ്ഞിന് സുഖണല്ലോ ല്ലേ ! ഒന്ന് കാണണം കുറെ കാലായിട്ട് മനസിലുണ്ട്.  വയസ്സും, സൂക്കേടും ഒക്കെ കൂടല്ലേ,  ഇപ്പോഴെങ്കിലും കാണാൻ ഒത്തല്ലോ,  മനസ്സ് വല്ലാതെ വീർപ്പുമുട്ടാണ്, ആ വീർപ്പുമുട്ടൽ കുഞ്ഞിനോട് പറയണം നിക്ക്”

 

“എന്താ ഇത്ര വീർപ്പുമുട്ടൽ കുഞ്ഞപ്പേട്ടന്ന്”.

“എന്താ , എങ്ങനേ , പറേണ്ടു അറീല നിക്ക്, മനസ്സ് നീറി നീറി ഇനി വയ്യ, 

ന്നെ തല്ലെ , കൊല്ലെ  ന്താച്ചാ കുഞ്ഞ് ചെയ്യ്"

 

“തല്ല്യം  കൊല്ല്യം, എന്താ  കുഞ്ഞപ്പേട്ടന് പറ്റിയെ”  

“കുഞ്ഞിന്റെ അച്ഛനെ പാമ്പ് കടിച്ചിതല്ല. ഞാൻ കടിപ്പിച്ചതാണ്. എന്റെ പങ്ങിയും അച്ഛനുമായുള്ള അരുതാത്ത അടുപ്പത്തിൽ എനിക്ക് അപ്പൊ അതാ തോനിയെ”

ഞെട്ടൽ മറച്ചു കൊണ്ട് വിശ്വം പറഞ്ഞു " ഇനി ആരോടും ഈ കാര്യം പറയരുതേ , കാലം കുറെ ആയില്ലേ ഇനി ഇപ്പൊ എല്ലാം മറനേക്കാ, ഒന്നും സാരല്യ”  

തീർന്നില്ല കുഞ്ഞേ" രാമനുണ്ണി മോന്റെ അച്ഛന്റെ ചോരയാണ് , എന്റെ പങ്ങിയിൽ " അയാൾ മുഴുവനാകാതെ വിതുമ്പി.

 

വീണു പോകാതിരിക്കാൻ ആ ഓവുപാലത്തിന്മേൽ വിശ്വം തളർന്നിരുന്നു.    

പുറത്തിറക്കി വയ്ക്കാൻ പറ്റാത്ത ഭാരം മനസിൽ കൊണ്ട് നടക്കുന്ന വിശ്വത്തിന്റെ മനസിലേക്ക് കുഞ്ഞപ്പേട്ടന്റെ വീർപ്പുമുട്ടലുകൾ കൂടെ ചേർന്നപ്പോൾ വിശ്വന് ഭ്രാന്ത് പിടിക്കുന്ന പോലെയായി.

 

രാമനുണ്ണി തന്റെ അനിയനാണുപോലും,  അച്ഛൻ അപഥസഞ്ചാരത്തിന്റെ പേരിൽ കൊല്ലപ്പെട്ടതാണ് പോലും.

ഇനിയുമുണ്ടോ രഹസ്യങ്ങൾ,  വീർപ്പുമുട്ടലുകൾ, വരട്ടെ എല്ലാം,  ഭാരം ചുമക്കാൻ  ഇതാ ഞാനിവിടെയുണ്ട്,  അയാൾ അലറി അലറി വിളിച്ചു.

പിന്നെ ആരോടും പറയാതെ അയാൾ അന്ന് തന്നെ എങ്ങോട്ടെന്നറിയാതെ യാത്രയായി.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com