ADVERTISEMENT

പത്ത് മിനുറ്റായി ബസ്സ്‌ കാത്തിരിക്കുന്നു, 

ഏതെങ്കിലും ബസ്സൊന്ന് വന്ന് കിട്ടിയാ മതിയായിരുന്നു!

 

ബസ്സ് വന്നിട്ട്ണ്ട്,

നല്ല തിരക്കാണ്, 

ഒന്ന് കേറിക്കിട്ടിയാ മതിയായിരുന്നു!

 

എങ്ങനെയൊക്കെയോ കേറിട്ട്ണ്ട്, 

കാല് കുത്താനിടമില്ല, 

നേരെ ഒന്ന് നിന്ന് കിട്ടിയാ മതിയായിരുന്നു!

 

ആളൊന്ന് കുറഞ്ഞിട്ട്ണ്ട്, 

പിന്നിലേക്ക് നോക്കി,

ഒന്നിരിക്കാൻ പറ്റിയാ മതിയായിരുന്നു!

 

അരികിലെ സീറ്റിന്ന് ആളിറങ്ങുന്നുണ്ട്,

മുന്നിലുള്ള അപ്പാപ്പനെ കാണാത്ത മട്ടിൽ-

സീറ്റിലേക്ക് ഊർന്നിറങ്ങി..

 

കണ്ണ് ചിന്തയും പുറത്തേക്കിട്ടു; 

ശോ! ഈ ബസ്സെല്ലാ സ്റ്റോപ്പിലും നിർത്തുന്നുണ്ടല്ലോ! എല്ലാ സ്റ്റോപ്പിലും നിർത്താതെ,

ഒന്ന് പെട്ടെന്നങ് എത്തിയാ മതിയായിരുന്നു!

 

ഉണ്ട് നമ്മളിലെവിടെയൊക്കെയോ 

സീറ്റ് കിട്ടിയാലിനി സ്റ്റോപ്പ് വേണ്ടാത്ത 

സ്വാർത്ഥ ബസ്സ് മനസ്സ്!

 

(ആശയം: സദറുദ്ധീൻ വാഴക്കാടിന്റെ ഒരു വെള്ളിയാഴ്ച ഖുതുബ പ്രഭാഷണം)

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com