ADVERTISEMENT

രാഷ്ട്രത്തിനും, രാഷ്ട്രീയത്തിനുമുണ്ട് അടയാളങ്ങൾ

ജാതി, മത, ദൈവങ്ങൾക്കുമുണ്ട് അടയാളങ്ങൾ

സ്ത്രീ, പുരുഷ, സസ്യ ലതാദികൾക്കുമുണ്ട്

അടയാളങ്ങൾ

സുഖ, ദുഃഖ, പ്രണയത്തിനുമുണ്ട്

അടയാളങ്ങൾ

ഈറ്റു നോവിനും, കാറ്റിനുമുണ്ട്

അടയാളങ്ങൾ

കാലനും, കാലത്തിനുമുണ്ട്

അടയാളങ്ങൾ

സർവ്വ ചരാചരങ്ങൾക്കുമുണ്ട്

അടയാളങ്ങൾ

അടയാളമില്ലാത്ത,തൊന്നുമാത്രം

 " വിശപ്പ്  "

അത് അനുഭവിച്ചറിയണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com