ADVERTISEMENT

മുളച്ചൂ വഴിയോരത്തൊരു ചെടിയന്നു

ആരുമറിയാതെ, ആരുമൊന്നുകാണാതെ

പലരുമതുവഴി കടന്നുപോയി

പലതും പറഞ്ഞങ്ങു നടന്നുപോയി

കണ്ടിട്ടും കാണാതെ കുതിച്ചുപോയി

പരിഭവമില്ലാതെ ചെടിയങ്ങുനിന്നു

വിഷമിച്ചതൊന്നു നിവർന്നു നിൽക്കാൻ

അന്നമില്ലാതങ്ങു തളർന്നുപോയി

അവശയായങ്ങു തലതാഴ്ത്തിനിന്നു

വിശപ്പറിഞ്ഞവളന്നാരുമില്ലാതെ

കണ്ടൂ പ്രകൃതിയവൾ തൻ രോദനമന്നു

അയച്ചൂ അമ്മതൻ കിടാങ്ങളെയങ്ങു

നിന്നൂ തുണയായൊന്നവരന്നു

അകറ്റി അവളുടെ തളർച്ചകളങ്ങു

ഇരുത്തി ഭൂമി തൻ മടിത്തട്ടിലന്നു

ഏകീ ധരിണിയവൾക്കന്നു

വളവും വെള്ളവുമാവോളം

പകർന്നൂ അർക്കൻ തൻ കിരണങ്ങൾ

ഉണർന്നൂ ചെടിയങ്ങുയിരോടെ

പൊഴിച്ചൂ വാനം തൻ വൃഷ്ടിയന്നു

അകറ്റി ചെടി തൻ ദാഹമങ്ങു

അറിഞ്ഞൂ അവളന്നനന്തമൊരു

പ്രകൃതിയാം അമ്മതൻ ലാളനകൾ

വളർന്നു പതുക്കെയതു വൃക്ഷമായി

വിടർത്തി തൻ കരങ്ങളെങ്ങും

നിൽപൂ നിവർന്നിന്നു നഗരമധ്യേ

നുകർന്നൂ നരകുലമകറ്റും

വിഷവായുവങ്ങു

പകർന്നൂ ജീവവായു പകരമവനു

ഏകീ തണലുമവനാവോളം

കാലങ്ങളങ്ങു മാഞ്ഞു മറഞ്ഞു

നീയാം നന്മതൻ മധു നുകർന്നു

മാറി നീയൊരു വടവൃക്ഷമായി

നിന്നവിടങ്ങു വരളാതെ തെല്ലുമേ

പ്രകൃതി ചൊരിഞ്ഞൊരു സ്നേഹത്തിൻ ചാലുകൾ

തുറന്നൂ നീയിന്നു മനുജനാവോളം

നോക്കാതെ കടന്നവരൊക്കേയുമന്നു

നിൽക്കുന്നു നിൻ്റെ മേനി തൊട്ടിന്നു

കണ്ടിട്ടും കാണാതെ കുതിച്ചവരൊക്കേയും

ഏൽക്കുന്നു നിൻ തണലാം കരുതലിന്നു

കൊടുത്തൂ നീ നിൻ കാരുണ്യത്തിൻ കരങ്ങൾ

പടുത്തൂ പറവകൾ വശ്യമൊരു വീടതിൽ

ഇമ്പമേറും കുടുംബമായങ്ങു

കഴിഞ്ഞു കിളികളതിന്നകത്തു

തുറന്നൂ നിസ്വാർത്ഥമൊരലിവിന്നരുവി 

മാറീ നീയൊരു പുണ്യത്തിൻ കടലായ്

അറിയണം മരമൊരു വരമാണെന്നു

മാറണം നാമൊരു മരമായിന്നു

താങ്ങും തണലുമായൊരു മരമായിന്നു

നന്മകൾ പൂക്കുന്ന മരമായിന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com