ADVERTISEMENT

അറിഞ്ഞ ആയുസിൻ കണക്ക് പുസ്തകം കാണാതെ പോയതോ

തിരഞ്ഞ നൊമ്പരം കരഞ്ഞു തീർക്കുവാൻ കഴിയാതെ പോയതോ

അകലത്തിലെവിടേയോ മേഘങ്ങൾ കഥ പറഞ്ഞ മിഴിനീരിൽ അറിഞ്ഞു ഞാൻ

അടുത്തില്ലെങ്കിലും അപ്പുറം അതിനുമപ്പുറം

നിൻ സ്നേഹ ചിന്തകൾ കാർമേഘങ്ങളിൽ കനലുകളായി എരിയുന്നു എവിടേയും

 

കരം നീട്ടിയാൽ കരുതനാവുന്നില്ല

മിഴി പൂട്ടിയാൽ പിരിയാനാവുന്നില്ല

ഇടയിലെവിടേയോ ബന്ധനം അന്ധമായ അകലം...

അവിടെ egilum അക്ഷരംകൊണ്ട് അശ്രു പൂജ ചെയുന്നു ഞാൻ

ഒഴുകി മാറുന്ന നൊമ്പര കടൽ തിരകൾ നിന്നിലെത്തുമെന്ന അമിത പ്രതീക്ഷയിൽ

അസ്തമയ നേരം നീ അവിടെ എത്തണം

നിൻ കാൽ വിരലുകൾ നനയുമ്പോൾ അറിയുക എന്നെ....

നീ അറിയാതെ പോകുന്ന തിരയുടെ രസം എന്റെ മിഴികളിൽ നിന്ന് അടർന്ന അകല ബാഷ്പം....

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com