ADVERTISEMENT

ഉദയാസ്തമയങ്ങൾ (കഥ)

 

വിഭവ സമൃദ്ധമായ ഭക്ഷണ മേശക്കരികിലിരുന്നു നിറഞ്ഞ കണ്ണുകൾ പുറം കൈകൊണ്ടു തുടച്ചഅമ്മൂമ്മയെ ആശ്ചര്യത്തോടെ നോക്കി കൊച്ചു മകൻ ചോദിച്ചു ,വിശന്നിട്ടാണോ കരയുന്നതു? ഇഷ്ട്ടം പോലെ ഫുഡ് ഉണ്ടല്ലോ കഴിക്കു അമ്മൂമ്മേ .

 

അമ്മൂമാക്ക് വിശപ്പില്ല മോനെ, ഒരു നെടുവീർപ്പോടെ അത് പറയുമ്പോൾ അവരുടെ തിങ്ങിയതൊണ്ടയുടെ സ്വരം അവനറിഞ്ഞില്ല .

അന്ന് ആ പൈതലിനായി തന്റെ മാറിടങ്ങൾ ചുരത്തിയ മുലപ്പാൽ ആരും കാണാതെ വീടിന്റെപിന്നാമ്പുറത്തു പോയിരുന്നു നനഞ്ഞ മണ്ണിലേക്ക് പിഴിഞ്ഞ് കളയുമ്പോൾ, ഭൂമിക്കതd ഉൾകൊള്ളാൻകഴിയാതെയെന്ന പോലെ, മുലപ്പാൽ തളം കെട്ടി കിടന്നിരുന്നു, പിന്നീടെപ്പോഴോ സൂര്യതാപമേറ്റതു വറ്റുകയായിരുന്നു. ആ താപാഗ്നി എന്റെ പൈതലിന്റെ മനസ്സിനെയും ചുട്ടു പൊള്ളിച്ചിരിക്കാം. 

 

തന്റെ 'ഉദയ'കാലം , കുടുംബത്തിലും നാട്ടിലും, ദൂരെ പട്ടണത്തിൽ ഡോക്ടർ ബിരുദം നേടാൻ പോയ നായർ പെൺകുട്ടി, 

അനാട്ടമി ക്ലാസുകൾ നാണത്തോടെ മാത്രം കേട്ടിരുന്നവൾ, ഡെഡ് ബോഡിയിൽ മാർക്ക്ചെയ്ത ഭാഗങ്ങൾ ചോദ്യത്തോടെ വിശദീകരിക്കുമ്പോൾ പ്രഫസറുടെ മുഖത്തു നോക്കാനാവാതെ , ക്ലാസ് മുറിക്കു പുറത്തെ വരാന്തയിലേക്ക് ദൃഷ്ടി പായിച്ചു ഉത്തരം പറഞ്ഞവൾ .ക്ലാസിലെയും ലാബിലെയും നാണം കുണുങ്ങി .

ഏതൊരു  ശപിക്കപ്പെട്ട സാഹചര്യത്തിലാണ് താൻ  തോമസുമായി  കാണുവാൻ ഇടയായത്.!

എംബിബിസ് ന്റെ അവസാന വര്ഷം , അന്നൊരിക്കൽ പ്രാക്ടീസ് കഴിഞ്ഞു പെട്ടെന്ന് തന്നെഹോസ്റ്റലിൽ പോയി, ഇനി ഒരാഴ്ചത്തേക്ക് കോളേജ് അവധിയാണ് ,'വീട്ടിൽ എല്ലാവരും ഒത്തുകൂടും.  മോളും വരണംട്ടോ' എന്ന അച്ഛന്റെ കത്ത്, വസ്ത്രങ്ങൾ കുത്തി നിറച്ച ബാഗുമെടുത്തു ബസ്പിടിക്കാനുള്ള ധൃതിയിൽ ഗേറ്റിനടുത്തേക്കു നടക്കുമ്പോഴാണ് മരണമണിയും മുഴക്കി ആംബുലൻസ് ഹോസ്പിറ്റലിന്റെ പടി 

കടന്നെത്തിയത്. തിരിഞ്ഞൊന്നു  നോക്കിയപ്പോൾ കണ്ടത് തന്നെ മാടിവിളിക്കുന്ന പ്രൊഫസ്സറെയാണ് ,തിരിഞ്ഞു നോക്കാൻ തോന്നിയ നിമിഷത്തെ ശപിച്ചു കൊണ്ട്അങ്ങോട്ട് ചെന്നു  . അത്യ ഹിത വിഭാഗത്തിലേക്ക് നടക്കുമ്പോൾ ചോരയൊലിപ്പിച്ചു കൊണ്ട് അയാളെകിടത്തിയ സ്ട്രെക്ചർ മുന്നിലൂടെ ഓടി .ഫസ്റ്റെയ്ഡു കൊടുക്കുമ്പോൾ പാതി ബോധത്തിൽ.  അയാൾ പുലമ്പുകയായിരുന്നു "അവളും മോനും ".

 

ദിവസങ്ങൾക്കു ശേഷമാണ് തോമസ് അക്കാര്യം തന്നോട് പറഞ്ഞത് ,ജീവിച്ചു  കൊതി തീരാത്ത ദാമ്പത്യം പൊട്ടിത്തെറിച്ച കഥ .  ഭാര്യയും മോനും ഒരു ഗ്യാസ് പൊട്ടിത്തെറിയിലാണത്രെ അയാളെ വിട്ടു പോയത് . 

തോമസിന്റെ ജീവിത്തിലെ വിടവിൽ  തന്റെ ഹൃദയം തിരുകി  കയറ്റി തീർക്കാൻ ശ്രമിക്കുകയായിരുന്നു താനെന്നു പെട്ടെന്ന് തന്നെ  ബോധ്യമായി. ആ നാണം കുണുങ്ങി നായർ പെണ്ണിൽ നിന്നും എന്തൊക്കെയോ ഉത്തരവാദിത്യം പേറുന്ന പെണ്ണാണ് താൻ എന്ന് തോന്നി തുടങ്ങിയ കാലം.ഭഗവതിയെ പ്രാർത്ഥിച്ചു നിവൃതിയടഞ്ഞ കണ്ണുകളിൽ ക്രൂശിതനായ യേശുവിന്റെ രൂപം തെളിയാൻതുടങ്ങിയപ്പോൾ , തറവാട് തനിക്കു നഷ്ട്ടപ്പെട്ടു .

ജീവിതത്തിന്റെ രണ്ടാം ജന്മമെന്നോണം തോമസിന്റെ പാതിയായി,  അവന്റെ മോന്റെ അമ്മയായി.  കൂട്ടിനു ആതുര സേവനത്തിന്റെ അംഗീകാരവും .

പ്രസവ അവധി കഴിഞ്ഞിരുന്നില്ല , നല്ലൊരു ഉച്ചയൂണ് തയ്യാറാക്കാനായി അടുക്കളയിൽ കയറി .ഗ്യാസ്ഓപ്പൺ ചെയ്തു  തീപ്പെട്ടി ഉരച്ചതും പൊട്ടിത്തെറിയും ഒപ്പമായിരുന്നു .

 

വേദനയൂറുന്ന വൃണങ്ങൾ ,പൊള്ളലേറ്റ ശരീരം എല്ലാം മറയ്‌ക്കാൻ ശ്രമിക്കവേ ബോധംതിരിച്ചറിവായപ്പോൾ , തോമസിനെയും മകനെയും തിരഞ്ഞ തൻറെ ബോധം എന്നന്നേക്കുമായിനശിക്കാൻ പോന്ന അറിവായിരുന്നു അത്. തോമസ് മാനസിക രോഗിയായിരുന്നുവത്രെ . ഭാര്യയെയുംകുഞ്ഞിനേയും ഗ്യാസ് തുറന്നിട്ട് കൊല്ലാൻ  മാത്രം വികലമായ മനസ്സിന്റെ ഉടമ .

വിങ്ങുന്ന മനസ്സും മാറിടവുമായി തറവാട്ടിൽ കഴിഞ്ഞ നാളുകൾ .പിന്നീടൊരിക്കലും ആതുര സേവനം തനിക്കാവില്ലായിരുന്നു . 

പൊള്ളി കരുവാളിച്ച തന്റെ മുഖത്തിന്റെ ഭീകരത ലോകത്തിനു  കാണിക്കാൻ തക്ക ധൈര്യം കിട്ടിയില്ല . തറവാടിന്റെ ഇരുണ്ട മുറിയിൽ ഇരുട്ടു 

കയറിയ കണ്ണുകളിൽ മനസ്സിലെ പ്രകാശത്തെ പുനരുജ്ജീവിപ്പിക്കാൻ എന്റെ മകൻ വന്ന ദിവസം .മാനസിക വികലതയുടെ കൊടുമുടിയിൽ ചവിട്ടിനിന്ന തോമസ് മരിച്ചെന്ന വാർത്ത തന്നെ ഞെട്ടിച്ചില്ല, പകരം താൻ പിഴിഞ്ഞ് കളഞ്ഞ മുലപ്പാലിന്റെ അവകാശിയാണ് മുന്നിൽ നിൽക്കുന്നതെന്നറിഞ്ഞപ്പോൾ , ഈ അസ്തമയ സമയത്തു അവനായി നൽകാൻ എനിക്കൊന്നുമില്ലല്ലോ എന്നോർത്തപ്പോൾ തേങ്ങിപ്പോയി . 

വീണ്ടുമൊരു ഉദയം അവനെനിക്ക് തന്നിരിക്കുന്നു നിഷ്കളങ്കമായ ഈ കൊച്ചു മകനിലൂടെ .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com