കടവിനെതൊട്ട്
കരകവിയുന്ന
പുഴയുടെ രോദനം
പകലേതെന്നറിയാതെ
കൂട്ടമായെത്തുന്ന
കിളികളുടെ
കൂട്ടക്കരച്ചിൽ
ചുറ്റും വേലിതീർത്ത
കടപുഴകുന്ന
വടവൃക്ഷങ്ങളുടെ
ഗർജനം
കുത്തിയൊലിക്കുന്ന
മലവെള്ളപ്പാച്ചിലിൽ
മലക്കം മറിയുന്ന
പാറക്കെട്ടുകൾ
പകലിനെ ഇരുട്ടാക്കി
പകപോക്കാനൊരുങ്ങി
പ്രകൃതിയുടെ രൗന്ദ്രം
മണ്ണും മരങ്ങളും
പ്രണയിക്കുന്ന
തീക്ഷ്ണതയുടെ
അന്ധകാരം
ദുരിതപ്പെയ്ത്തിൻറെ
നേർക്കാഴ്ചയിൽ
ഇടതടവില്ലാതെ
പെരുമഴക്കാലം