ഇനിയും വരുമോ - തങ്കച്ചൻ ജോസഫ് എഴുതിയ കവിത

malayalam-poem-iniyum-varumo
SHARE

അഗ്നി സ്പുരിക്കുമെന്നോർമ്മകൾ പായുന്നു

അലമുറക്കടലിൻതിരകളെപ്പോൽ

അറിയുന്നു ഞാനിന്നാദേവസത്യങ്ങളും

മാതൃഭാവങ്ങളിൽ ദൈവചിത്തം.

ഭൂമിയിൽ വന്നവതാരമെടുത്തതാം

വിണ്ണിന്റെ സൗഭാഗ്യസങ്കീർത്തനം

മണ്ണിന്റെ മധുമൊഴി നെഞ്ചിൽ നിറച്ചവൾ

ഇടനെഞ്ചിലെ പാലാഴി പങ്കിട്ടുപോയ്.

മണ്ണിൽക്കിളിർക്കുന്ന സ്വർഗ്ഗീയകുസുമങ്ങൾ

മാതൃഭാവങ്ങളായ് കണ്ടറിയൂ

സ്വർഗ്ഗീയവരദാനകല്പിതഗീതങ്ങൾ

മനുജർക്ക് സൗഭാഗ്യരാഗമല്ലോ

ഈശ്വരനുറങ്ങുന്ന കുരുന്നുഹൃദയങ്ങളെ

കരുതുന്നു കാവലായ് നന്മയെന്നും

അഴലിന്റെ തീരത്തെ,ഓർമ്മകൾ ചൂടി ഞാ-

നറിയുന്നൊരാത്മാവിൻ മുഗ്ദരാഗം

വേദങ്ങൾ ചികയുന്ന രാവിന്റെ വിരിമാറിൽ

ഞാനിന്നുറങ്ങാതെ കൂട്ടിരിപ്പൂ

ഇനിയും തളിർക്കുമൊരു ജന്മമുണ്ടെങ്കിലായ് 

തരുമോ എനിക്കായ്നിൻ ജനനിഭാവങ്ങൾ

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}