പ്രസിദ്ധനല്ലാത്ത എഴുത്തുകാരൻ - ജംഷീദ് എഴുതിയ കഥ

writing
Representative image. Photo Credit: Ivan Kruk/Shutterstock.com
SHARE

ആ ഒറ്റമുറിയിൽ അയാൾ ജനലിലൂടെ പുറത്തേക്നോക്കി ഇരുന്നു, ഇത്രയും നേരം രാത്രിയിൽഅയാൾ ആമുറിയിൽ ഉറക്കമണച്ചുഇരുന്നിട്ടില്ല.ഭക്ഷണം കൊണ്ടു വരുന്ന പയ്യൻ വന്നു നോക്കി അയാൾ അപ്പോഴും പുറത്തേക്നോക്കി ഇരിക്കയായിരുന്നു

"സർ, ഭക്ഷണംകഴിച്ചില്ലേ? "

അയാൾ ഒന്ന്മൂളിയതല്ലാതെ വേറെ ഒന്നും പറഞ്ഞില്ല

വാതിൽ പതുക്കെ അടച്ചു പയ്യൻപോയി.

അയാൾ പിന്നെയും കൂറേനേരം ജനലിലൂടെ പുറത്തേക്നോക്കിഇരുന്നു

രാത്രി ഇത്രയും വൈകി ജോലി കഴിഞ്ഞു പോകുന്ന സ്ത്രീകളെ കണ്ടു അയാൾ അവരെ നോക്കി ഇരുന്നു, ഒരുസിഗരറ്റു എടുത്തു കത്തിച്ചു.

ടേബിളിലെ എഴുതാൻ പുതിയ കഥക്കായി വെച്ചിരിക്കുന്ന പേപ്പറിലേക്ക് നോക്കി അയാൾ വായിൽനിന്നും പുകപുറത്തേക്തള്ളി. അതിലെ ശൂന്യതയിലേക്നോക്കി ഇരുന്നു, സമയം പിന്നെയും കുറെ കടന്നുപോയി...

പയ്യൻ വീണ്ടും വാതിൽ തുറന്നു നോക്കി, കഴിക്കാതെ വച്ചിരിക്കുന്ന ഭക്ഷണം കണ്ടു അവൻപറഞ്ഞു

" ഭക്ഷണ ശേഷം മരുന്ന് കഴിക്കാൻഉള്ളതാ.... "

ആശയ ദാരിദ്ര്യം സംഭവിച്ച ഒരു എഴുത്തുകാരന്റെ എല്ലാ ദേഷ്യവും സങ്കടവും  കൊണ്ട് അയാൾ അവനെ ദഹിപ്പിക്കുന്ന ഒരുനോട്ടം നോക്കി

ഇനിനില്കുന്നത് പന്തിയല്ലെന്നും മനസിലായ പയ്യൻ അവിടെ നിന്നും ഇറങ്ങിപോയി...

എന്ത് എഴുതണം? എവിടെ നിന്നും തുടങ്ങണം? എന്നിങ്ങനെ ഒരുപാട്ചോദ്യങ്ങൾ അയാളുടെഉള്ളിൽ ഉയർന്നുകൊണ്ടേഇരുന്നു.. അവയെല്ലാം തന്നെ വേട്ടയാടുന്നപോലെയും എഴുതിതീർക്കാൻ കഴിയാതെതാൻ വലിച്ചെറിഞ്ഞ കടലാസ്സിൽ നിന്നും കഥകൾ അയാളെകളിയാക്കുന്ന പോലെയുംഅയാൾക്തോന്നി. എഴുത്തുകൾകൊണ്ട്താൻകരസ്ഥമാക്കിയ പുരസ്‌കാരങ്ങൾ ക്ലാവ്പിടിച്ച വെറുംപിച്ചളയായി മാറുന്നപോലെ അയാളുടെ ഉൾമനസ്സ്അയാളോട് പറഞ്ഞുകൊണ്ടേ ഇരുന്നു, അത്കേൾക്കാതിരിക്കാൻ അയാൾചെവികൾ പൊത്തിപിടിച്ചു ടേബിളിൽ തലകുനിച്ചു ഇരുന്നു.

ഒരുപാട്നാൾ ചികിത്സയിൽആയിരുന്നഅയാളുടെ ശരീരംമരുന്നിന്റെ മനംമടുപ്പിക്കുന്നഗന്ധത്തിനാലും വാർദ്ധക്യക്ഷീണത്തിൽമനസ്സ്ചിതൽതിന്നു പോയിരിക്കുന്നു എന്നയാൾപതിയെ മനസിലാക്കാൻശ്രമിച്ചെങ്കിലും പ്രശസ്തനായതാൻ അങ്ങനെ ആകില്ലെ ന്ന ഉള്ളിലെ അപകർഷതാബോധം അയാളെവീണ്ടും വീണ്ടും ഓരോവിഷയത്തിലേക്കു ചിന്തയെകൊണ്ട്പോയി. ഒറ്റജനാലമുറിയിൽ അയാൾഅയാളുടെ പുതിയസൃഷ്ട്ടിക്കായ്പുറത്തേക്നോക്കി ഇരുന്നു. രാത്രിയുടെ ആനിഴലിൽകാണുന്നപലതിനെയും പറ്റിഅയാൾഎഴുതാൻശ്രമിച്ചെങ്കിലുംഒന്നിലുംഅയാൾതൃപ്തനായിരുന്നില്ല. ആഒറ്റമുറിയിലായിരുന്നു  അയാളുടെ ഒരുപാട്സൃഷ്ടികൾഉടലെടുത്തത്, ഇന്നിപ്പോൾ ആ മുറിയും അയാളുടെമനസ്സും ഒരുഭാർഗവിനിലയത്തെഓർമിപ്പിക്കും വിധം ക്ഷയിച്ചിരിക്കുന്നു..

ഇന്നത്തെ പകൽ അയാളെ അത്രയധികം നിരാശപെടുത്തിയിരിക്കുന്നു.... ഒരു കാലത്ത്തന്നെ പോലുള്ള എഴുത്തുകാർജനങ്ങളുടെമുന്നിൽ പ്രശസ്തരായിരുന്നു ഇന്ന്ഇപ്പോൾപുതിയ എഴുത്തുകൾക്മുന്നിൽ തങ്ങളുടെഭാഷ, എഴുത്ത്, ഒന്നും ആർക്കും ദഹിക്കാതെകിടക്കുന്ന പോറാട്ടപോലെആയിരിക്കുന്നു എഴുത്തുകാർക്ഇടയിൽനിന്ന്പോലും തന്നെഒഴിവാക്കിയപോലെ തോന്നിതുടങ്ങിയിരിക്കുന്നു. പണ്ട്ഒരു പുസ്തകത്തിൽതന്റെപേര്അ ച്ചടിച്ച്വരുമോ ഇല്ലയോ എന്നറിയാൻ, തന്റെസൃഷ്ടിയെ ഒരുപുസ്തകത്തിൽപ്രസിദ്ധികരിക്കാൻ താൻഅനുഭവിച്ച പ്രയത്നങ്ങൾ ഒന്നും ഇപ്പോഴില്ല, മുഖപുസ്തത്തിലോ ബ്ലോഗോഎഴുതി ആരുടെയും അനുവാദത്തിനോഒന്നിനും നിക്കാതെപോസ്റ്റ്ചെയ്യുന്നു. എന്തെങ്കിലും വായിൽതോന്നിയത്എഴുതുന്നവൻ കവിയും കഥാകാരനും ആകുന്നു, അവർ സ്വന്തംപണം മുടക്കി പുരസ്‌കാരങ്ങൾ നേടുന്നു. പിന്നെന്തുകൊണ്ട്തനിക്കും ആയികൂടാ?.... പ്രശസ്തിപിടിച്ചു വാങ്ങാൻപോലും മടിയില്ലാത്ത ഭ്രാന്തമായഒരു മനോനിലയിൽ ഇന്നയാൾഎത്തിയിരുന്നു. അതിനുവേണ്ടി ഒരു കഥക്കായി അയാൾമനസിനെ കുത്തിപഴുപ്പിക്കാൻ നോക്കുകയാണ്...

ഒരുപാട്നേരത്തിനു അയാൾക്ഒരാശയം മനസ്സിൽഉടലെടുത്തു.. അയാൾഅയാളെപറ്റി എഴുതാൻതീരുമാനിച്ചു. ഈസമൂഹത്തോട്തന്നെ പോലെഒരുമഹാപ്രതിപയെതഴഞ്ഞതിനുള്ള പ്രതികാര ചുവയോടെഒരുവിമർശകൻ ആയിവെള്ളകടലാസിൽഅയാൾ തലക്കെട്ട്എഴുതി.

" പ്രസിദ്ധനല്ലാത്തഎഴുത്തുകാരൻ"

ഒരുപാട്നാഴികയ്ക്ക്ശേഷം അയാളുടെമുഖത്തു ഒരുപുഞ്ചിരിതെളിഞ്ഞു. സിഗരറ്റ്എടുത്തുകത്തിച്ചു. ഈകഥ ഇറങ്ങിയാൽഎന്തിനാണ്താങ്കൾസമൂഹത്തെ ഇങ്ങനെവിമർശിച്ചുഎഴുതിഎന്ന്ചോദിക്കുന്നവർക്കൊടുക്കാൻ മറുപടികൾമനസ്സിൽഉരുവിട്ടുകൊണ്ട്പുകപുറത്തേക്തള്ളിഅയാൾപുഞ്ചിരിച്ചു. അയാൾക്ഉറപ്പായിരുന്നുതന്റെജീവത്തിൽഎഴുതിവിറ്റഴിച്ചകൃതികളിൽവെച്ച്ഏ റ്റവുംകൂടുതൽവിറ്റഴിക്കുന്നകൃതിയുംവിവാദങ്ങൾഉണ്ടാകാൻപോകുന്നതും ഇതായിരിക്കും. പത്രങ്ങളിൽതന്നെപറ്റിയുള്ള വാർത്തകൾകൊണ്ട്‌നിറയും.

പേനഎടുത്തു അയാൾതലക്കെട്ടുഒന്ന്കൂടി കറുപ്പിച്ചു. മനസിലേക്കു അയാളുടെകഴിഞ്ഞുപോയ ജീവിതംഒന്ന്ഓർത്തു.. തന്റെബാല്യം,കൗമാരം, ഒരുഎഴുത്തുകാരൻ എന്നരീതിയിൽസമൂഹത്തോട്കാണിച്ച പ്രതിബന്ധത,ജീവിതത്തിലെഉയർച്ചയുംതാഴ്ചയും, സമൂഹംതന്നോട്ചെയ്തഅനീതി,അവഗണന,വാർദ്ധക്യംഎല്ലാം അയാൾഒരുവട്ടം കൂടിഓർത്തെടുത്തു. ഒരുശില്പിതന്റെശിൽപംസൂക്ഷമതയോടെകൊത്തി എടുക്കുന്നപോലെഅയാൾഅയാളുടെകൃതിയെഎഴുതിമിനുക്കി, ഒരുപാട്നേരത്തെഉറക്കമൊഴിച്ചതിന്റെക്ഷീണംകൊണ്ട്കണ്ണുകൾതാനേ അടച്ചുകിടന്നു..

നേരംപുലർന്നു.. അയാളുടെപ്രതീക്ഷകൾപോലെതന്നെഅയാളുടെജീവിതംഅച്ചടിച്ച്വന്നു.. പത്രത്തിന്റെതലക്കെട്ടായിഅത്വന്നു.. ജനങ്ങൾക്ഇടയിൽസംസാരവിഷയമായിഅയാൾമാറി, അത്വരെതിരിഞ്ഞുനോക്കത്തജനങ്ങൾ അയാളെ തിരഞ്ഞുആ ഒറ്റമുറിയുടെകീഴെകാത്തുനിന്നു, അയാളുടെപ്രതീക്ഷകൾപോലെതന്നെ ഈസമൂഹം അയാളെആദരിച്ചു.

അയാളെപറ്റിയുള്ളപത്രവിവരണത്തിന്റെതലക്കെട്ടുഇങ്ങനെആയിരുന്നു..

 പ്രിയഎഴുത്തുകാരന്ആദരാഞ്ജലികൾ

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}