ചില കണ്ടുമുട്ടലുകൾ യാദൃശ്ചികമായിരിക്കാം, പക്ഷേ...

friends-1
Representative image. Photo Credit: arrowsmith2/Shutterstock.com
SHARE

ജീവിതമെന്ന മഹാ നാടകത്തിൽ പലപ്പോഴും പല സന്ദർഭങ്ങളിലും വ്യത്യസ്ത കഥാപാത്രങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് അവിചാരിതമായി കടന്നുവരാറുണ്ട്.

ചിലപ്പോഴൊക്കെ ഒന്ന് അടുത്തിരിക്കാൻ, വീണുപോകുമ്പോൾ ഒരു കൈ സഹായം തരാൻ നമ്മളറിയാതെ ഏതോ ഒരു ശക്തി നമ്മളിലേക്കയച്ച ചില വ്യക്തികൾ........

ഒറ്റപ്പെടലിന്റെ വിരസത അനുഭവിക്കുമ്പോഴും ജീവിതം അന്ധതയുടെ കെണിയിൽ പെടുമ്പോഴും ചില നുറുങ്ങു വെട്ടങ്ങളോടെ, ചില പ്രതീക്ഷകളോടെ നമ്മളിലേക്ക് കടന്നുവരുന്ന ചിലരുണ്ട്..

അതുകൊണ്ടുതന്നെ പലപ്പോഴും തോന്നാറുണ്ട്, ചില കണ്ടുമുട്ടലുകൾ യാദൃശ്ചികമാണെന്നും അടുത്തറിയൽ അതിന്റെ പരിണിതഫലവും വേണ്ടിവരുമെന്നും.

അപ്രതീക്ഷിതമായ ഓരോ കണ്ടുമുട്ടലുകളും ഓർമകളിലേക്കുള്ള ഒരു പിടി കൂട്ടിവെപ്പുകളാണ്. അതിന്റെ ഇത്തിരി മധുരം മതി തുടർന്നും നമുക്ക് ജീവിച്ചുതീർക്കാൻ. അവിടെ മനോഹരവും വിചിത്രവുമായ പല അനുഭവങ്ങൾ ഉണ്ടാകാം , പരിഗണനയും ചേർത്തുപിടിക്കലും നമ്മിലെ ഏറ്റവും മനോഹരമായ നിമിഷവും, ചെറിയ പിണക്കങ്ങളുടെയും ഇണക്കങ്ങളുടെയും കഥകളും, പങ്കുവെക്കലുകളുടെയും സഹായങ്ങളുടെയും അതിമധുരവും ഓരോരുത്തർക്കും അനുഭവിച്ചറിയാവുന്നതാണ്.

ജീവിതത്തിൽ തനിച്ചാവുന്നവർക്കും ഒരു കൂട്ട് തേടുന്നവർക്കുമിടയിൽ ഇത്തരം അതിഥികൾ വളരെയേറെ സ്വാധീനിക്കാറുണ്ട്. അത് അവരുടെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റിയിട്ടുണ്ടാകും. വേറെ ഒന്നും വേണ്ട ഇത്തരം അതിഥികളുടെ സാമിപ്യം തന്നെ പര്യാപ്തമായിരിക്കും നമ്മളെവരുടെയും ജീവിതം സന്തോഷകരമാക്കാൻ.

ഞാനും നിങ്ങളും ആ ഒരു കണ്ടുമുട്ടലുകൾക്കായി കാത്തിരിക്കുന്നവരാകാം. ജീവിതത്തിൽ എന്നെങ്കിലും താങ്ങായ് തണലായ് എവിടെനിന്നോ ആരെങ്കിലും വരുമെന്ന ചിന്തയിൽ ജീവിച്ചുതീർക്കുന്ന പലരും നമുക്കുചുറ്റുമുണ്ട്.

ഭൂതകാലത്തിന്റെ ക്യാൻവാസിൽ ഏറ്റവും നിറംപിടിപ്പിച്ച ഓർമ്മകൾ കൂട്ടിച്ചേർക്കാനായി എന്നും ആർക്കൊക്കെയോ വേണ്ടി കാലങ്ങളായ് നിലക്കാത്ത പ്രതീക്ഷകളോടെ നാമെല്ലാം കാത്തിരിക്കുകയാണ്.....

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA