ADVERTISEMENT

 

 

കടലിനു മീതെ മേഘമിരുണ്ടു  

‘പ്രളയ’മെന്നു മനവുമിരുണ്ടു 

കടല് കരയായി മാറിയ പോലെ 

കരയിനി കടലായി മാറുമെന്നോ! 

 

പ്രളയമെന്ന പ്രേതാത്മാവിനെ 

നമ്മൾ വിളിച്ചു വരുത്തിയതല്ലേ 

തോടും മേടും വയലും കുളങ്ങളും 

നമ്മൾ തന്നെ നികത്തിയതല്ലേ

 

മണ്ണിന്റെ വായിൽ സിമന്റിട്ടു മൂടി 

ഭൂമിതൻ കുടിനീര് മുട്ടിച്ചു നമ്മൾ  

കോൺക്രീറ്റു കാടുകൾ ചുറ്റിലും കെട്ടി  

ഭൂമിതൻ കല്ലറ തീർത്തു നമ്മൾ

 

പുഴയുടെ വഴി നമ്മൾ പുരയിടമാക്കി 

പുഴയോ വഴിതെറ്റി ഗതി മാറി വന്നു   

ആഴവും പരപ്പുമില്ലാതെ യായി 

ജീവനും ബോധവുമില്ലാതെയായി    

ഭ്രാന്തിയെ പോലത് ആർത്തലച്ചു

പ്രളയമെന്നതിനെ നമ്മൾ വിളിച്ചു 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com