ADVERTISEMENT

ജനനവും മരണവും (കഥ)

 

‘‘എന്നെ നിങ്ങൾ ഒത്തിരി സ്നേഹിച്ചു.. എന്റെ ശരീരം  നിങ്ങളിൽ നിന്ന് വേർപെട്ട് പോയെങ്കിലും എന്റെ സ്നേഹം എപ്പോഴും നിങ്ങളോടൊപ്പമുണ്ട്..

നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും ചേർക്കേണമേ...’’ മനസ്സിൽ കൊളുത്തിയ  വാചകം... ഒരാളുടെ മരണത്തോടെ അയാളെ സംബന്ധിച്ച എല്ലാം അവസാനിച്ചില്ലേ.. അതോ നമ്മൾ കണ്ടറിഞ്ഞ ശരീരം മാത്രമാണോ മൺമറഞ്ഞ് പോയത്??  തൊട്ടറിയാത്ത ആത്മാവും മനസ്സും ഈ ഭൂമിയിൽ ചുറ്റിപറ്റിതന്നെയുണ്ടാകുമോ..?

പകുത്ത്  നൽകിയ ക്രോമസോമുകളുടെ ആകർഷണം അവരിലേൽക്കുമോ..... നമ്മളൊന്നു കൈകൊട്ടി വിളിച്ചാൽ വരുന്നത്രയും ദൂരത്താണോ അവരുള്ളത്.... അതോ വേറേതെങ്കിലും ഗർഭപാത്രം തേടി പോയിരിക്കുമോ... പുനർജന്മത്തിന് പോയ ആത്മാക്കളെ പിന്നെ കൈകൊട്ടി വിളിച്ചിട്ട് കാര്യമുണ്ടോ... പ്രപഞ്ചത്തിൽ ഇതുപോലെ  ഭൂമികൾ വേറേയുമുണ്ടല്ലോ,   അവിടെയും അവർക്ക് ജന്മമെടുക്കാമല്ലോ... ഈ ഭൂമിയിലെ ജീവിതം കഴിഞ്ഞാൽ ആത്മാവ് അടുത്ത ഭൂമി തേടി പോകാം.  പിന്നെ ആ  ഭൂമിയിൽ ആവാം  അടുത്ത ജനനം...

 

ശരീരത്തിന് പറ്റാത്തത് ആത്മാവിന് കഴിയുമല്ലോ .. മരിച്ച് കഴിഞ്ഞാൽ ആത്മാവിന് എവിടെയും സഞ്ചരിക്കാമല്ലോ...

ഇഷ്ടംപോലെ, ഭൂമിയിലും സ്വർഗ്ഗത്തിലും പാതാളത്തിലും ...

ചിലപ്പോൾ തോന്നും ഒരുപക്ഷേ നമ്മൾ  പലഭൂമികളിലായി ഇപ്പോൾ ജീവിക്കുന്നുണ്ടാകാം....

ഒരേ സമയത്ത് ജനനം ഒരേ സമയത്ത് തന്നെ മരണവുമായിട്ട് വേറേതോ ഭൂമിയിൽ...നമ്മുടെ യമധർമ്മൻ തന്നെയാവുമോ അവരുടെയും...

നമ്മുടെ കൃഷ്ണനും ശിവനും അല്ലാഹുവും ക്രിസ്തുദേവനും  ഒക്കെ അവിടെയുമുണ്ടാകുമോ..

അവിടെയും അവർ കുടിയിരിക്കുന്നത്  ഇളകാത്ത ശിലയിൽ തന്നെയാണോ...

പാവപ്പെട്ടവന്റെ ആത്മാവ് പണക്കാരന്റെ ആത്മാവ് എന്ന വേർതിരിവ് ഉണ്ടോ... ഇവിടുത്തെപ്പോലെ ജാതിയും മതവും പറഞ്ഞ് അവരും ലഹള കൂടുന്നുണ്ടാകുമോ.... എന്തോ

എന്റെ മനസ്സും കാതോർക്കുന്നു മരിച്ചൊരെൻ ആത്മാവിൻ സ്പന്ദനങ്ങൾക്കായി ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com