കർക്കടക മഴ – ഇന്ദിരാ ബാലൻ എഴുതിയ കവിത

karkkadaka mazha
ചിത്രം: മനോരമ
SHARE

ചാറ്റൽ മഴ എപ്പോഴോ

നിർത്താതെ കരയുന്ന

പെണ്ണിനെപ്പോലെ

കക്കടക മഴയിലേയ്ക്ക്

പകർന്നാട്ടം നടത്തിയിരുന്നു.

ഭക്തി സാന്ദ്രതയുടെ

പുണ്യമാസമെന്നെല്ലാം

അവളുടെ നെറ്റിയിൽ 

വലിയപൊട്ട് തൊട്ടു കൊടുത്തിരുന്നു.

ഉദാത്തത കൽപ്പിക്കുകയും

ഒപ്പം തന്നെ പിന്നിലേയ്ക്ക്

വലിച്ച് മാറ്റി നിർത്തുകയും ചെയ്തു.

വേര് പിടിച്ച് കയറി വന്നാലും

താഴേയ്ക്ക് ഊക്കോടെ തള്ളിയിടും

ഇരട്ടത്താപ്പിൻ്റെ കറുത്ത കരങ്ങൾ.

അപ്പോഴാണവൾ ഇരുട്ട് 

കുത്തിപ്പിഴിഞ്ഞ ചേലയുടുത്ത് കടപുഴക്കി ആർത്തലച്ചു പെയ്തത്.

അകമുറിയിലെത്രയോ നാളായി

ഉറഞ്ഞു പോയിരുന്നു

മുനിഞ്ഞു കത്തിയ വിളക്കു പോൽ

ചിലപ്പോഴൊക്കെ ചില തിരി വെളിച്ചങ്ങൾ ....

ഇനിയെങ്കിലും

മുടിയഴിച്ചൊന്ന് ഉലഞ്ഞു പെയ്തില്ലെങ്കിൽ

മഴയെന്ന പേരിന്നെന്തർത്ഥം?

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}