ADVERTISEMENT

ദൂരെ

കുന്നിൻ്റെ ഉച്ചയിൽ

ഒരു പെരുമഴ

പൊട്ടിവീഴുന്നു.

 

നനവാർന്ന മരങ്ങൾ,

തണുപ്പേറ്റ കിളികൾ,

ക്ഷണിക ജീവന്റെ പ്രാണികൾ,

ദാഹം തീർന്ന മണ്ണ്

നിറഞ്ഞ മഴ പെയ്ത്ത്..!

 

അതിരു തുന്നിയ

തോട്,

മാറു തകർന്ന

ഭൂമി,

ക്ഷതമേറ്റ മഴവഴികൾ...!

 

പുഴയിലേക്കുള്ള

വഴി തിരഞ്ഞ്

പെരുമഴ

ഉറക്കെ കരയുന്നു.

 

സ്വപ്നങ്ങളിലേക്ക്

പുതുവഴി വെട്ടി

മഴ താഴോട്ട്

കുതിച്ചു പായുന്നു.

 

മണ്ണ്,

ഉരുളൻ പാറകൾ,

വേരറ്റ മരങ്ങൾ.

 

താഴ് വാരം നിറയെ

മണ്ണുപൊത്തിയ കൂരകൾ,

ശ്വാസംമുട്ടി മരിച്ച കനവുകൾ.

 

ഒരു നിലവിളിക്കും

കാതു നൽകാതെ

കരഞ്ഞു കലങ്ങി

അതിരുകൾ കവിഞ്ഞു

പെരുമഴ പായുന്നു

പുഴവഴികളിലേക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com