ADVERTISEMENT

നിനക്കോർമ്മയുണ്ടോ

നാം നടക്കാൻ പോയിരുന്ന

വൈകുന്നേരങ്ങൾ

 

വിരൽ തുമ്പു തേടുന്ന തിരകൾ

കടൽക്കരയിലെ 

ചാവോക്ക് മരങ്ങൾക്കിടയിൽ

കുരുങ്ങിപോയ 

കടൽക്കാറ്റിന്റെ

നിലവിളി

 

കാറ്റിന്റെ തിരകൾക്കിടയിലൂടെ

ഒറ്റയ്ക്കൊരു പട്ടം

നക്ഷത്രങ്ങൾക്കിടയിലേക്ക്

തുഴഞ്ഞു പോകുന്നത്

 

 ആകാശം കടലിൽ

അലിഞ്ഞുതീരുന്നത്

നോക്കി നിൽക്കുന്ന

ഒരു പെൺകുട്ടിയെ 

അകലെ കണ്ടത് 

 

ഇലകൾക്കടിയിൽ നിന്നും

ഇരുളിന്റെ കെട്ടഴിഞ്ഞ്

ജലച്ചായം പോലെ

ആകാശമാകെ പടരുന്നത്

 

നിനക്കോർമ്മയുണ്ടോ

നമ്മുടെ

സായാഹ്‌ന യാത്രകൾ

ചുംബിച്ചുതീരാത്ത

തിരയുടെ 

പിൻവാങ്ങൽ

ഉപേക്ഷിക്കപ്പെട്ട വലകൾ

ഉള്ളിലിപ്പോഴും

കൊരുത്തു വലിക്കുന്ന

ചൂണ്ട കൊളുത്തുകൾ

മണൽ പാതിമൂടിയ

തകർന്ന വള്ളങ്ങൾ

 

നിനക്കോർമായുണ്ടോ

തിരമുറിച്ചോടിപ്പോയ കാലൊച്ചകൾ

ഒടുവിലത്തെ മഴയ്ക്കും

മുൻപ് 

പ്രാണനിലേറിപ്പോയവരുടെ

മൊഴിയറ്റ 

തിരകളെ

മണലിൽ പൂഴ്ന്നു പോയ

ഓർമകളെ

ബലിനിലം പോലെ

ആകെ ചുവന്ന 

ആകാശത്തെ

കടലിനെ

എന്നെ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com