ADVERTISEMENT

സ്ത്രീ എന്ന നിലയിൽ നിന്റെ ശത്രു മറ്റാരുമല്ല ജീവിതമേ.....

നീ  തന്നെ ആണ് നിന്റെ ശത്രു .......

 നിന്റെ ഉള്ളിലെ നീ എന്ന  പെണ്ണിനെ തളക്കപ്പെട്ടിരിക്കുന്നു  

നിന്റെ മനസ്സ് എന്ന മണിച്ചിത്രത്താഴാണ്  നിന്റെ ശത്രു.......

സൂര്യകിരണങ്ങൾ സ്പർശിക്കും മുൻപ് ഉണരുകയും  ചന്ദ്രകിരണം മായും മുൻപ് ഉറങ്ങുന്നവളും ആവണം നീ......

പകൽ എന്നില്ല അന്തിപാതിരാത്രിയെന്നില്ല മാടായും, മനുത ആയും നിൽക്കുന്നവളാകണം നീ....

എന്തിനും ഏതിനും താങ്ങായും തണലായും വേണം നീ....

നിന്റെ ഉള്ളിലെ താഴിട്ട് പൂട്ടിയ പെണ്ണെന്ന നിനക്കും അതിരികളില്ലാ ലോകത്തെ  അതിഥികളായി വരുന്ന

അരയന്ന പക്ഷിയെ പോലെ ചിറകു വിരിഞ്ഞു പറക്കുവാൻ ഒരു മോഹം കാണും.....

നീലാകാശവും, നിറഞ്ഞ ഭൂമിയും, പരന്ന കടലും കാണുവാൻ മോഹത്തിനവകാശം നിന്റെ കിനാവുകളിൽ മാത്രം.....

 എന്തും ഏതും ആ മനസ്സെന്ന താഴിൽ ഇട്ടു പൂട്ടി നിറഞ്ഞ പുഞ്ചിരിയുമായി വിരിഞ്ഞു നിൽക്കുന്ന പനിനീർ പുഷ്പമാകണം നീ......

 എന്തിന് ലോകമേ.....

 നീ ഞാനെന്ന ഈ പെണ്ണിനോട് ഈ കപട വേഷം ധരിച്ചാടുവാൻ മൊഴിയുന്നു......

 എന്നിലെ പെണ്ണ് എന്ന വികാരത്തെ

 ബന്ധനങ്ങളിൽ ആഴ്ത്തുവാൻ മാത്രം എന്തു പാപം ഞാൻ ചെയ്തുവോ.....

 

 ഹേയ് പെൺ കിളി....

 ശബ്ദമുയർത്തുവാൻ അനുവാദമില്ല നിനക്ക്.......

 പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും  തടുത്തു കൂടാ....എന്ന് പഴമക്കാർ ചൊല്ലിടും വാക്ക് നീ  ശ്രെവിച്ചുകൊള്ളു......

ചെയ്തു നീ..... നീ പ്രവർത്തിച്ച പാപങ്ങളിൽ ഗംഗയിൽ മുങ്ങി നിവർന്നാലും, പാപനാശത്തിൽ ഒഴുകി നടന്നാലും, 

അഗ്നിഗോളമായി കത്തി ജ്വലിച്ചാലും തീരാത്ത പാപമാണ് നീ പെണ്ണായി ജനിച്ചത് എന്നത്....

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com