ADVERTISEMENT

 

കുഞ്ഞുകാലുകളിൽ കിലുങ്ങും കൊലുസണിയിച്ചതു 

അവൾ അവരുടെ കേൾവികൾക്കപ്പുറം

 മറയാതിരിക്കാനായിരുന്നു...

അവനും അവളും ഒരുമിച്ചു കളിച്ചുതീർത്ത 

ബാല്യത്തോടൊപ്പം അവരിലെ 

കുഞ്ഞുശരീരവും വളരുന്നുണ്ടായിരുന്നു...

 

അവനിലുണ്ടായ മാറ്റങ്ങളെപ്പോലെയാണ്

 അവളിലുമെന്നു അവനെയും, അവളെയും ചൊല്ലിപഠിപ്പികേണ്ടതിനുപകരം അവർ ,

അവളെ തല്ലിപ്പഠിപ്പിച്ചത് അടക്കത്തിന്റെയും

 ഒതുക്കത്തിന്റെയും നെറിയില്ലാ കഥകളായിരുന്നു.... 

  

കൗമാരത്തിൽ ഒരുക്കാലിൽ ചരടണിഞ്ഞപ്പോൾ 

മറുക്കാലിലെ ശൂന്യതയോർത്ത്‌ 

നെടുവീർപ്പിട്ടതും അവരായിരുന്നു.... 

ഇരുപതുകളിൽ ലോകംചുറ്റാൻ കൊതിച്ചവളെ 

അവർ പഠിപ്പിച്ചത് സാരി ചുറ്റാനായിരുന്നു... 

ബന്ധനങ്ങളിലാതെ പറക്കാൻ നിന്നവളെ 

കഴുത്തുനോക്കി കുരിക്കിട്ടതും അവർതന്നെ...

  

ഒടുവിൽ സ്വപ്നത്തിലെങ്കിലും കൊതിച്ചത് നേടുമ്പോളെക്കും

 അലാറം മുഴങ്ങിയിരിക്കുന്നു... 

അവർ പഠിപ്പിച്ച പതിവ് തിരക്കുകളിലേക്ക് 

പോകാനവൾക്കു സമയമായിരിക്കുന്നു.... !!

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com