കാലമൊരുപാട് മാറിയിരിക്കുന്നു
അച്ഛനും അമ്മയും തന്മകനെ പഠിപ്പിക്കുവാനായി
കാലത്തിനൊപ്പം കോലംകെട്ടുകയാണ്
മകനെ ഡോക്ടറാക്കണം..
ദുര മൂത്ത അച്ഛൻ
സ്റ്റെതസ്കോപ്പിന് 'ഓര്‍ഡര്‍' കൊടുത്തു
മകനാണേല്‍
പഠിക്കാൻ വയ്യത്രേ.
അവന്റെ 'നോട്ടുബുക്കില്‍'
തെളിയാത്ത പേനതൻ
കരച്ചില്‍ മാത്രം..
കടംതുലച്ച് എഴുതി തീര്‍ത്ത
'അസൈൻമെന്റുകള്‍' കൂമ്പാരമായപ്പോള്‍ കാറ്റില്‍ പറത്തി
ആഴ്ചയുടെ അന്ത്യനാളുകള്‍ കാത്തു
കലണ്ടറിലെ ചുവന്നനിറം നോക്കി
അവധിദിനങ്ങള്‍
അവനാഘോഷിക്കുകയാണ്.
കൂട്ടിയും കിഴിച്ചും കണക്കുതെറ്റിയ
'അറ്റൻഡെൻസ്'...
ഹോസ്റ്റലിലെ 'ബോറടി' മാറ്റാൻ
സായാഹ്നങ്ങളിൽ
അവൻ മൈതാനങ്ങളിലെ ആരവങ്ങളെ ദത്തെടുത്തു.
അഞ്ചിഞ്ചു സ്ക്രീനിലെ ഭ്രാന്ത്മൂത്ത്
നിദ്രാദേവിയെ തട്ടിയകറ്റുകയാണ്..
അനന്തരം;
ഉച്ചമയക്കത്തിൻആലസ്യത്തില്‍
അവൻ
ക്ലാസുകളില്‍ നേരംപോക്കും.
അവനറിയുന്നില്ല...
ഇനിയീസമയം വന്നണയില്ലായെന്ന്..
വിയര്‍പ്പുമരങ്ങള്‍
അപ്പോഴും കോലം കെട്ടുകയാണ്..
അവനൊരു ഡോക്ടറാവുന്നതും കാത്ത് അങ്ങുദൂരെ എവിടെയൊക്കെയോ..