മരണമേ – കെ.വി. അശ്വിൻ എഴുതിയ കവിത

Mail This Article
×
ഞാനീ നരകയാതനകൾ കാർന്നു തിന്നീടുന്ന ശിഷ്ട വാടക ജീവിതം തള്ളിന്നീക്കിക്കൊണ്ടിരിക്കെ
ഏകാന്തത ചുംബിച്ചൊരഖോര കാളരാത്രിയിൽ,
പാതി വെന്ത തലയോട്ടികളലറിയാർക്കുന്ന ഭദ്രകാളീ യാമത്തിലെൻ പ്രിയ മരണമേ
ദൂരെ യമലോകത്തിലന്ധകാരം രക്തമൂറ്റി കുടിക്കുന്നൊരാത്മാക്കൾ തൻ ദുർ നാടക വേദിയിൽ നിന്ന് ഇന്നലയുടെ ശവദാഹം കഴിഞ്ഞെന്നെയുമേന്തി മടങ്ങീടുവാൻ
വേച്ചിഴഞെത്തുന്ന നിന്റെ പാദത്തിൻ ഭീകര മകുടീ നാദമൊരന്ധ സഞ്ചാരിയാം ബ്രഹ്മ രക്ഷസ്സിന്റെ ലവണ സംഗീതമായെൻ കരിഞ്ഞ ഹൃദയത്തെപ്പിടിച്ചുലക്കുന്നു...
*മരണമേ* നിന്റെ കരങ്ങളാലീ തിരസ്കൃതന്റെ കിനാക്കളെ നീയെറിഞ്ഞുടക്കുന്നു...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.