ഓണത്തിന്നോർമ്മയിൽ - ജയപ്രകാശ് വെള്ളില എഴുതിയ കവിത

onathinnormayil
SHARE

അല്ലിപ്പൂമാനത്ത് ചെല്ലക്കുടങ്ങളിൽ 

വെള്ളം നിറച്ചൊഴിച്ചങ്ങനെയോ

കുത്തിയൊഴുകിയണയുമാഴിത്തീര-

ത്താർത്തിരമ്പുന്നതുമങ്ങനെയോ

കന്നിവരമ്പത്ത് ചിന്നിച്ചിരിക്കുന്ന

മഞ്ഞപ്പൂമൊട്ടുകൾ നുള്ളിയിട്ടു

കുമ്പിൾ നിറച്ചന്നു വട്ടത്തിൽ താളത്തിൽ

പൊന്നോണ പൂക്കളം തീർത്തതാരോ

പാടിയകന്നൊരു പാതിരാക്കാറ്റിലെ

പാലമലർമണമായിരുന്നോ

മഞ്ജുളാലസ പൊന്നുഷസന്ധ‍്യയിൽ 

നീഹാരബിന്ദുക്കളായിരുന്നോ

ചിങ്ങവയലാകെ മിന്നിവിളയുന്ന

നെൽക്കതിരോലകൾ നൃത്തമാടി

കുഞ്ഞിളം തെന്നലും പാറിപറക്കുന്ന 

കാവതിക്കാക്കയും പാട്ടുമൂളി

കിന്നാരം ചൊല്ലുന്ന കുഞ്ഞിക്കിളികളും

നെല്ലോലത്തുമ്പത്തന്നൂയലാടി

കല്ലോലിനികളിൽ നീരാടിചേലെഴും

ചോലപ്പറവയണിഞ്ഞൊരുങ്ങി

തുമ്പപ്പൂപെണ്ണിന്നും കുഞ്ഞിക്കുരുവിക്കും

വാലിട്ടുതുള്ളുന്നോരണ്ണാറക്കണ്ണനും

‍ചിങ്ങവെയിലേറ്റു വാടാതിരിക്കുവാൻ

തൂവാനത്തുമ്പികൾ തീർത്ഥമേകി

തിത്തിത്താരാ തിത്തെയ് തിത്തെയ് പാടുവാൻ

വള്ളംകളിക്കാരുമൊത്തു കൂടി

കള്ളത്തരങ്ങളൊഴിഞ്ഞകാലങ്ങളെ

തുള്ളിത്തെളിനീരായോർത്തെടുത്തു

തിത്തിത്താരാ തിത്തെയ് തിത്തെയ് തിത്തെയ്

തിത്തിത്താര തിത്തെയ് തിത്തെയ്....  

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA