ADVERTISEMENT

നീയെന്റെയരുമയാമാട്ടിൻ കുട്ടി 

ഞാൻ പോറ്റി വളർത്തിയ തങ്കക്കുടം 

പിറന്നുവീണപ്പോഴേ ഒരു  ദുർബല 

കരയാൻ മാത്രമറിയുന്നവൾ .

 

പുറത്തിറക്കിയാൽ  കടിച്ചു കീറാൻ 

കുതിച്ചു വരും ചെന്നായകൾ 

പേടിയാണ് കുഞ്ഞേ കൂടു വിട്ടിറക്കിടാൻ  .

കയറിനാലെ കെട്ടിയിട്ടു 

കൂട്ടിരിക്കുന്നു ഞാൻ 

 

"നിന്നെയൂട്ടുവാൻ പച്ചിലകൾ തേടി 

ഉയരമേറും മരക്കൊമ്പുകൾ കയറി 

ഇനി ഒട്ടുമേ വയ്യ മൃത പ്രായനായി 

നാളെയൊരാൾ വരുംകൊണ്ടു പോകുവാൻ 

അരുമക്കുഞ്ഞുങ്ങൾക്കു ജൻമമേകി 

അകിടു ചുരത്തി, അടങ്ങി ഒതുങ്ങി കൂടെക്കഴിയുക" 

 

അതിരാവിലെ വന്നു കറുത്തമീശ പിരിച്ചൊരാൾ  

അധികാരത്താലേ കഴുത്തിൽ കുരുക്കി കയർ 

അവളൊന്നമറി, ആദ്യമായ്, സിംഹത്തിന്റെ ശൗര്യമോ ?

പിന്നെയൊന്നു കുതറി, പേടമാനിന്റെ ചടുലതയോ 

അവർ അമ്പരന്നു നിൽക്കേ  

അവൾ മിന്നൽപ്പിണരു പോൽ അകലെ മാഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com