ADVERTISEMENT

ഈ ഉച്ചനേരത്ത് അവനവന്റെ അരുമ 

മോഹങ്ങൾ കുടഞ്ഞ് കടൽതീരത്ത് 

വെറുതെയല്ലാതെ തമ്മിൽ പടരുമ്പോഴും 

കടലിലേക്കാരും നോക്കുന്നില്ല.

ചുമലുകളിലെ കാക്കക്കാഷ്ഠം  

തട്ടി തലോടുവാൻ

ഒരു കൈ മാത്രം പോരെയെന്ന് പക്ഷികളും 

തിരകളും ചോദിച്ചതവർ കേട്ടുവോ? 

 

ഒരു വലതുമൊരിടതു കൈയും 

വെറുതെ ചുമലിൽ ചേരുക മാത്രമല്ലിപ്പോൾ, 

ചുംബനത്തിന്റെ കൗമാര ചില്ലകളാണവയെല്ലാം.

അവരെ തേടി വരുന്ന തിരകൾ 

വെറുതെ പുലമ്പുകയാണ്, വെറുതെ.

ഒഴിഞ്ഞ ചായക്കപ്പിൽ ഈച്ചകൾ വെറുതെ 

പരതി നടക്കുന്നു, പുതു കാമുകരായി;

ഐസ് ക്രീമിന്റെ പ്രായം ചോദിച്ചാരും 

പ്രണയത്തെ പോലെ കഫെയിൽ കയറിയില്ല.

 

കടലോളം നീയും കടലോളം ഞാനും

എന്റെയും നിന്റെയും

നെഞ്ചിനുള്ളിലായിരുന്നു.

കൈകോർത്ത് കടൽത്തീരത്ത്

നടക്കുമ്പോൾ കടൽ കണ്ടതേയില്ല നമ്മൾ 

ചുമലിൽ ചേർന്ന ഒരു വലതു മിടതും കൈകൾ

കൗമാരത്തിന്റെ ചുംബനച്ചില്ലകളായിരുന്നു

 

മണൽ തീരത്തെയാരും ചവിട്ടിമെതിച്ചെന്ന് 

പരാതിയില്ല, കാലുകളുറച്ച തറയിലാണെന്ന്. 

തീര മെത്തയിൽ പൂക്കൾ വിടരില്ലെങ്കിലും 

കാമുകരുടെ കവിളുകൾ ചുവക്കുന്നു, 

പക്ഷെ നേരിന്റെ പൊട്ടിയ നൂലാണല്ലൊ പട്ടത്തിൽ.

 

കാറ്റിനോടൊരു പൂ ചോദിക്കാത്തവർ

തിരകളോടൊന്നു ചിരിക്കാത്തവർ

പ്രണയാഗ്നിക്ക് തീ പകർത്താതെ 

തീരങ്ങളിൽ തോളുരുമ്മി മുഖാമുഖം നോക്കുന്നു.

കടലപ്പോഴും കണ്ണുകൾക്ക് മുഖം കൊടുക്കാതെ

കൗമാരത്തിൽ നിന്നോടി ചിരിച്ചകലുകയാണ് 

ഇനി വരാതിരിക്കാൻ വെമ്പിക്കൊണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com