ADVERTISEMENT

അപർണ്ണ (കഥ)

 

"മോളെ രാസ്നാദിപ്പൊടി എടുത്തിട്ടില്ലെ?" "ഉണ്ടമ്മേ." "കുളി കഴിഞ്ഞിട്ട് ദിവസവും അത് നെറുകയിൽ തിരുമ്മാൻ മറക്കരുത്. വെള്ളം മാറി കുളിക്കുമ്പോൾ ജലദോഷം വരാൻ സാധ്യതയുണ്ട്." "ഞാൻ ചെയ്തോളാം അമ്മേ." "ദിവസവും ഫോൺ ചെയ്യണേ." "ദിവസവും വൈകീട്ട് ഞാൻ വിളിക്കാം അമ്മയെ." "യാത്രക്കാരുടെ ശ്രദ്ധക്ക് ന്യൂഡൽഹിയിൽ നിന്നും തിരുവനന്തപുരം വരെ പോകുന്ന കേരള എക്സ്പ്രസ്സ് അൽപ്പ സമയത്തിനകം ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് എത്തിച്ചേരുന്നതാണ്." അപർണ്ണ അമ്മയെ കെട്ടിപിടിച്ച് ഒരു ഉമ്മ കൊടുത്തു. അമ്മ തിരിച്ചു ഉമ്മ നൽകി. അനിയനെ കെട്ടിപിടിച്ച് ഒരു ഉമ്മ കൊടുത്തിട്ട് പറഞ്ഞു "നന്നായി പഠിക്കണം കേട്ടോ, ചേച്ചിയില്ലാന്ന് കരുതി ഉഴപ്പരുത്." "ഇല്ല ചേച്ചി, ഞാൻ നന്നായി പഠിച്ചോളാം." അപർണ്ണയും അച്ഛനും വണ്ടിയിൽ കയറാൻ റെഡിയായി നിന്നു. രണ്ട് മിനിറ്റിനുള്ളിൽ വണ്ടി ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ വന്ന് നിന്നു. അപർണ്ണയും അച്ഛനും വണ്ടിയിൽ കയറി സീറ്റ് നമ്പർ നോക്കി അതിലിരുന്നു. ഹോൺ മുഴങ്ങി വണ്ടി അനങ്ങാൻ തുടങ്ങിയപ്പോൾ അപർണ്ണ അമ്മക്കും, അനിയനും റ്റാറ്റ നൽകി. അവർ കാഴ്ചയിൽ നിന്ന് മറഞ്ഞപ്പോൾ സീറ്റിൽ വന്നിരുന്നു.

 

അപർണ്ണ  തിരുവനന്തപുരത്തേക്ക് സോഫ്ട് വെയർ എഞ്ചിനീയറായി ജോലിക്ക് ജോയിൻ ചെയ്യാൻ പോവുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ട് ഫാമിലി ഷോർണ്ണൂരിൽ ഇറങ്ങി.  ബാക്കിയുള്ളവർ തൃശ്ശൂരിൽ ഇറങ്ങി. അവർ രണ്ട് പേരും മാത്രമായി. ആലുവ എത്തിയപ്പോൾ നാല് യുവാക്കൾ കയറി അവരുടെ അടുത്ത സീറ്റിൽ. യുവാക്കളുടെ നോട്ടം മുഴുവൻ സുന്ദരിയായ അപർണ്ണയുടെ ദേഹത്തേക്കായി. അപർണ്ണ നീല ടൈറ്റ് ജീൻസും വെള്ള ടീ ഷർട്ടുമായിരുന്നു വേഷം, കാലിൽ വുഡ്‌ലാന്റിന്റെ ബ്ലാക്ക് ഷൂവും. അടി തൊട്ട് മുടിവരെ

ഓരോ ഭാഗവും അവർ ഒപ്പിയെടുക്കാൻ തുടങ്ങി.  "എന്താടി നിന്റെ പേര്?" ഒരുവൻ ചോദിച്ചു. അപർണ്ണക്ക് ആ ചോദ്യം ഇഷ്ടപ്പെട്ടില്ല. അവൾ പുറത്തേക്ക് നോക്കിയിരുന്നു. "എന്താടി നിന്റെ വായിൽ നാക്കില്ലെ?" അവൾ അത് കേട്ട ഭാവം നടിച്ചില്ല.

 

തീവണ്ടി അപ്പോഴേക്കും എറണാകുളത്തെത്തിയിരുന്നു. ഒരു മദ്ധ്യവയസ്സായ ഭാര്യയും ഭർത്താവും അവിടെ നിന്ന് കയറി ഇവരുടെ അടുത്ത് വന്നിരുന്നു. തീവണ്ടി നീങ്ങി തുടങ്ങിയപ്പോൾ അവരുടെ അടുത്ത ചോദ്യം വന്നു. "ആരാടീ കൂടെയുള്ള കിഴവൻ സെറ്റപ്പാണോടീ?"  അത് കേട്ടതും അത് ചോദിച്ചവന്റെ കരണത്ത് അപർണ്ണയുടെ കൈ പതിച്ചതും ഒരുമിച്ചായിരുന്നു. അടിയുടെ ആഘാതത്തിൽ തലകറങ്ങിയ പോലെ തോന്നി അവന്. "എന്താടീ നീ ആണുങ്ങളെ തല്ലാറായോടീ" എന്ന്  ചോദിച്ച് മറ്റുള്ളവർ അപർണ്ണയെ ആക്രമിക്കാൻ വന്നു. അച്ഛൻ അവരെ തടയാൻ ശ്രമിച്ചപ്പോൾ എല്ലാവരും കൂടി അച്ഛനെ ആക്രമിച്ചു.  "അച്ഛന്റെ ദേഹത്ത് നിന്ന് കൈയെടുക്കടാ" അപർണ്ണ അലറികൊണ്ട് പറഞ്ഞു. "ഇല്ലെങ്കിൽ നീ എന്ത് ചെയ്യുമെടീ" അവർ നാലു പേരും കൂടി ചോദിച്ചു. പിന്നെ അവിടെ നടന്നത് കൂട്ടതല്ലായിരുന്നു. 15 മിനിറ്റ് കഴിഞ്ഞപ്പോൾ നാല് യുവാക്കളും നിലംപതിച്ചു. എല്ലാവരും അപർണ്ണയുടെ ഷൂ പതിച്ച മർമ്മസ്ഥാനം പൊത്തി പിടിച്ച് കൊണ്ട് ഇനി തല്ലല്ലെ എന്ന് കേണപേക്ഷിച്ചു.

 

കോട്ടയത്തെത്തിയപ്പോൾ നാല് പേരും ഞൊണ്ടി ഞൊണ്ടി ഇറങ്ങി പോയി. "എന്താ മോളെ അവരെ പിടിച്ച് പോലീസിൽ ഏൽപ്പിക്കാഞ്ഞത്?" കൂടെയുള്ള മദ്ധ്യവയസ്ക ചോദിച്ചു. "എന്താ കാര്യം ആന്റി, അവരെല്ലാം പണചാക്കുകളുടെ മക്കളാണ്, ആര് തൊടാനാണ് അവരെ വെറുതെ സമയം കളയാനല്ലാതെ" അവിടെ നടന്നതെല്ലാം മാധ്യമ പ്രവർത്തകയായ മദ്ധ്യവയസ്ക റിക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു, അപർണ്ണയുടെ നിയമ വ്യവസ്ഥയോടുള്ള വിശ്വാസമില്ലായ്മ സഹിതം. തിരുവനന്തപുരത്തെത്തി തീവണ്ടിയിൽ നിന്നിറങ്ങുമ്പോൾ വൻ യുവതീ യുവാക്കളുടെ സംഘം അപർണ്ണയെ സ്വീകരിക്കാൻ എത്തിയിരുന്നു സോഷ്യൽ മീഡിയയിലെ വാർത്ത കണ്ട്. ഈ വാർത്ത ഭരണകൂടത്തിനും പോലീസിനും ശിരസിൽ കൂടം കൊണ്ട് അടി കിട്ടിയ പോലെയായി. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാൻ ആഭ്യന്തര മന്ത്രി ഉത്തരവിട്ടു. പാദസേവകനായ ഡിജിപി കോട്ടയം എസ്.പിക്ക് ഉത്തരവ് കൊടുത്തു. നിമിഷങ്ങൾക്കകം പ്രതികൾ ലോക്കപ്പിലായി.

 

നിയമപ്രകാരമുള്ള മുന്നറിയിപ്പ് :  ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com