മായുന്ന മുറിവും മറയുന്ന കാലവും – റ്റോജോമോൻ ജോസഫ് എഴുതിയ കവിത

poem-maayunna-murivum-marayunna-kalavum
Representative image. Photo Credit: Milju varghese/Shutterstock.com
SHARE

മഴ മാറും

മഞ്ഞു മായും

മുകിലു മറയും

മുറിവുണങ്ങും

വാനം വിടരും

വെയിലു വാടും

തിര തെളിയും

തീരം തളിർക്കും 

ചെടികൾ ചിരിക്കും

നിലാവു നിറമാവും

കാറ്റു കുയിലാവും

കടലു കഥയോതും

മിഴിവേകും മഴവില്ലായ് 

മനമങ്ങു മാറുമൊരു

കാലത്തിൻ കാലൊച്ച

കേട്ടിടാൻ കാതോർത്തു

കാത്തിരിപ്പൂ കാതരേ

കണ്ണീർ കണങ്ങളാൽ

കുതിർന്ന കണ്ണുമായ്

കണ്ണടക്കാതെ ഞാൻ

ഈ കാലവും കടന്നുപോകും

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ സിനിമ വേണ്ടെന്ന് വച്ചതല്ല, ഞാൻ സിനിമയെ വേണ്ടെന്നു വച്ചതാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}