മഴ മേഘത്തിൻ മോഹ യാത്ര – ഷീബാ ജേക്കബ്ബ് എഴുതിയ കവിത
Mail This Article
×
വെള്ളിമേഘത്തിൽ നിന്നടർന്നു
വീണതാം,
വെള്ളത്തുള്ളി;
വെള്ളിത്തേരിലേറി,
വെള്ളാരം കുന്നിറങ്ങി,
വെള്ളാനയിൻ കാലിൽ ചുറ്റി,
വെള്ളാരം കല്ലിൽത്തട്ടി,
വെള്ളിമൂങ്ങയിൻ തൂവലിൽ പറ്റി;
വെള്ളിക്കെട്ടനൊരാഭരണമായി,
വെള്ളിത്തിങ്കളിൻ ശോഭയോടെ,
വെള്ളമണലിൽ ചേർന്നലിഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.