ADVERTISEMENT

തൂലികത്തുമ്പിലൂറുവാൻ

ഇനിയുമെൻ ധമനികളിൽ

ഒഴുകുന്നൂ നിണം

പതിയെ പരക്കുന്നോരക്ഷരവടിവുകളിൽ

പ്രണയത്തിൽ ഹൃദയരൂപം

കുതിച്ചു തുള്ളും മഷിത്തുള്ളിയിൽ

പക്ഷ്മാഗ്രബിന്ദുക്കൾ

ഇടതേക്കുചരിയുന്ന കോറിവരകളിൽ

സൗഹൃദമഴച്ചാറ്റൽ

നിവർന്നു കാണും കുത്തിവരകളിൽ

പ്രതിഷേധത്തിന്റെ തല കുനിയാ നിലനിൽപ്പുകൾ

വെട്ടിത്തിരുത്തലിൽ മീതേ എഴുതി

മാറ്റിവരയ്ക്കാൻ നിനച്ചനിമിഷങ്ങൾ

കുടഞ്ഞ് കുടഞ്ഞ് തെളിഞ്ഞതിൽ 

ഉപാധികളില്ലാത്ത ക്ഷമാപണങ്ങൾ

അധികം തെളിയാ വരികളിൽ

പിന്നിട്ട കാലത്തിൻ വിസ്മൃതി ചിന്തുകൾ

ശൂന്യ പാത്രമായൊഴിയാനൊരുങ്ങുകയില്ല ഞാൻ

നിറയ്ക്കുന്നു വീണ്ടും

ഇനിയുമെൻ ധമനികളിൽ ഒഴുകുന്ന ചെന്നിണം..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com