ADVERTISEMENT

മഴ വരാൻ മുമ്പുള്ള

ഭൂമിയെ കണ്ടവരുണ്ടോ...?

മാറത്തുള്ള പക്ഷികളെ

കൂട്ടിലേക്ക് പറഞ്ഞു വിട്ട്,

കാറ്റിനെ വിളിച്ചു കഥ മിനുക്കി

കോടമഞ്ഞിൽ കുറി തൊട്ടു

കാഴ്ചകളൊരുക്കി...

ഇലകളിൽ ഒപ്പന കോർത്ത്

കൂമനെ കാവലിരുത്തി 

കാമുകനെ വരവേൽക്കുന്ന

പ്രണയിനിയുടെ തിടുക്കം കാണാം..

മേഘത്തേരിലിറങ്ങി

ഓരോ മഴ നീരും

വാരിപ്പുണരുമ്പോൾ

നോക്കൂ...

എത്ര മനോഹരമായാണവർ

സംഗമിക്കുന്നത്...

 

ഞാൻ കാണാറുള്ള 

ഓരോ പെയ്ത്തും 

കാത്തിരിപ്പിന്റെ

നാന്ദി കുറിപ്പായിരുന്നു..

ചേർന്നിരിക്കാനാഗ്രഹിക്കുന്നവരുടെ,

ചൂട് പകരാൻ കൊതിക്കുന്നവരുടെ,

ആർത്തലക്കുന്ന

കുഞ്ഞു മനസ്സുകളുടെ,

സർവ്വതിന്റെയും..

എന്നിട്ടും

എന്നിൽ മാത്രം മഴ പെയ്തില്ല...

പുര ചോരുന്ന വീട്ടിൽ

താളം പകരാനാരുമില്ലാതെ

മഞ്ഞ പടർന്ന മരം പോൽ

വളർന്നു വളർന്നങ്ങനെ...!!!!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com