ADVERTISEMENT

നിശ്ചലമായിരിക്കുന്നു ഈ ജലാശയം 

ചത്തുമലച്ചതിൻ മുള്ളുകൾ മാത്രം ..

പച്ചപ്പായലിൽ കുടുങ്ങിക്കിടക്കുന്നു.. 

അലകളിൽ ചുഴി തീർക്കാതെ,

കാറ്റോടാതെ... കാലങ്ങളിലെങ്ങോ-

കളവു പോയൊരു പ്രജ്ഞ..

 

നീന്തിത്തുടിച്ചു കുളിരേന്തിയ 

പുലർകാലങ്ങൾ, നിനക്ക് സ്വന്തം.. 

ആമ്പലൂർന്നിറങ്ങിയ ആഴങ്ങളിൽ 

നിഗൂഢമായൊളിപ്പിച്ചതെന്തു നീ..

ഈ പൊൻവെയിൽ ചാർത്ത്

നിനക്കെന്നോ ?

 

ജീവസുറ്റ നിന്നിൽ പിടഞ്ഞു,

മീൻ കണ്ണികൾ ..

ഇലകളിൽ നൃത്തം ചവിട്ടിയൊരിളം കാറ്റ്.. 

പൂവുകൾ മന്ത്രിച്ചു, പൂമ്പാറ്റകളോട് 

ഇനിയും ഇനിയും ...

 

ഒഴുക്കിന്നൂക്കും ഗതിയുമറിഞ്ഞു, 

ആവോളം മതിയാവോളം.. 

കുളിരലകളിൽ 

സ്വർണ്ണ വർണ്ണമായിരുന്നപ്പോൾ..

 

കുളിരാർന്ന നിന്നലകളിൽ, 

പിന്നെ മരവിപ്പിൻ ഗന്ധമറിഞ്ഞു...

നിന്നാഴങ്ങളിൽ ഉറഞ്ഞു കൂടിയ ‌

മാരകവിഷത്തിൻ വിപത്തറിഞ്ഞു..

 

അമ്ലം ചുവയ്ക്കുന്ന നിന്നാഴങ്ങളിൽ-

വേരൂന്നി,  ഒരു ആമ്പലിൻ പ്രേതം..

ചിറകു കരിഞ്ഞൊരു ശലഭം

വീണു പിടഞ്ഞു..

ചത്തതിൻ, മുൾമുനയിൽ 

 

പായൽ തളംകെട്ടിയ നിൻ മടിത്തട്ടിൽ- 

മയങ്ങി,  ഒരു കാറ്റിൻ സ്മരണ ..

കളവു പോയൊരു പ്രജ്ഞ 

നിന്നാഴങ്ങളിൽ പിടഞ്ഞു... 

അന്ത്യ നേരമായ് ,

പച്ചപ്പായലിൽ വീർത്തുപൊട്ടിയൊരു, 

അവസാന കുമിളയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com