ADVERTISEMENT

പറയാൻ ബാക്കിയായത് കേൾക്കും മുന്നേ

അറ്റ് പോകാറുണ്ട് ചില ബന്ധങ്ങൾ.....

വാക്കുകളുടെ വിരളത മൂലം പാതിവഴിയിൽ

ഉപേക്ഷിക്കപ്പെട്ട എഴുത്തുകൾ പോലെ

തൊണ്ടയിൽ കുരുങ്ങി കിടക്കുന്ന

അക്ഷരങ്ങളാൽ വീർപ്പുമുട്ടുന്ന 

മനുഷ്യരുമുണ്ട്.....

അടുത്തുള്ളവനെ കേൾക്കാതെ 

അകലെയുള്ളവർക്കായി കാതോർത്തവർ......

അടുത്തുള്ളവന്റെ അലമുറയിടൽ പോലും

നിശബ്ദതയായി മാത്രം കരുതിയവർ .....

 

വെറും സാങ്കല്പങ്ങളുടെ പുറത്ത്

മനസാക്കുന്ന കുതിരയെ ഏട്ടുദിക്കിലേക്കും 

പായിച്ചു ഒടുവിൽ വഴിയറിയാതെ അഹം തീർത്ത 

തീഗോളത്തിനുള്ളിൽ ഒറ്റപ്പെട്ടുപോയവർ....

ഒടുവിൽ ആ തീഗോളത്തിൽ നിന്ന്

സർവശക്തിയും കൊണ്ട് ആ കുതിരചാടുമ്പോൾ

കുരുങ്ങി കിടന്ന അക്ഷരങ്ങൾ സ്വാതന്ത്രമാകും...

ആ അക്ഷരങ്ങൾ ഒക്കെയും മനോഹരമായ

വാക്കുകൾ ആയി മാറും...

പറയാൻ ബാക്കിയായ ഇഷ്ടങ്ങളോ 

ക്ഷമാപണങ്ങളോ ആയി മാറും...

 

കേൾക്കാൻ ഒരുപക്ഷെ ആരുമുണ്ടാവില്ല

അവർ ചിലപ്പോ പ്രതികാരത്തിന്റെ 

പണിപുരയിലായിരിക്കും....

അത്രമേൽ സ്നേഹിച്ച മനുഷ്യരുടെ അവഗണന

അവരെയും നിങ്ങളെ പോലെ 

ചിന്തിക്കാൻ പഠിപ്പിച്ചു കാണും...

പറയാൻ ബാക്കിയതൊക്കെ ഈ പ്രകൃതിയിൽ

അലിഞ്ഞു തീരട്ടെ

മഞ്ഞായും മഴയായും അവ പെയ്തൊഴിയട്ടെ..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com