ADVERTISEMENT

(കഴിഞ്ഞ കാലം)

പൂമണം തൂകി വാകച്ചാര്‍ത്തും

പൂവിതള്‍ മെത്തയും 

മൃദു ചുംബനം പോലെ പുലരിയേ,

കുളിര്‍ മുത്തമിട്ടുണര്‍ത്തുന്നു

 

 

(ഇന്നലെ)

പണ്ടെങ്ങോ പാതി പറഞ്ഞു നിര്‍ത്തിയ

കഥയോ തുടര്‍ക്കഥയാവാതെ  

നീണ്ടു പോകുന്ന വിരസത,

ഏറെയും കൊഴിഞ്ഞു വീണ

പകയുടെ ദിനരാത്രങ്ങള്‍,

 

 

(എന്നും)

നിശ്ചലം നില്‍ക്കുന്നു പ്രണയ സങ്കൽപങ്ങളും 

നിര്‍ജീവമാകുന്ന പ്രണയ ചിന്തയും

നീ, തീര്‍ക്കും നേര്‍ത്തൊരകലങ്ങള്‍-

പിന്നെയത് ഗാഢമാകുന്നതും

കണ്ണീരില്‍ തോണി ഉലയുന്നതും ...

 

 

(എല്ലാ രാത്രികളും)

പൂമണം തുടിച്ചുയര്‍ന്നൊരു

കിടപ്പറയിലെ ഇരുളില്‍

സ്വപ്നങ്ങള്‍ കരിഞ്ഞ ഗന്ധമുയരുമ്പോള്‍,കിടപ്പറ-

വാതില്‍ പൂകാനാവാതെ, നിശ്ചലം -

പടിക്കിപ്പുറം നില്‍ക്കുന്ന പാദമുദ്രകള്‍.

 

 

(ഇന്ന് )

കരഞ്ഞു കണ്ണീര്‍ഉണങ്ങിയ മരുഭൂവില്‍

എന്നോ, വീണമരുപ്പച്ചകള്‍ -

"വഴി"യില്‍ പലനാളൂര്‍ന്ന 'മാന'ത്തിന്‍

വിലയിതെങ്ങാന്‍ കളഞ്ഞു കിട്ടുമോ ...?

 

 

(പ്രതീക്ഷകള്‍ )

മൗനം മുറിയുമോരോ, രാ-

വിലെന്ന, പ്രത്യാശയില്‍

ഓരോ ദിനരാത്രത്തിന്‍റെയും മുഖ-

പടം വലിച്ചു നീക്കുമ്പോള്‍...

 

 

(മോഹം  മാത്രം )

നാണം മറന്നു "തനു- തനു"വോടു -

ചേര്‍ക്കുമെന്നോരോരാത്രിയും

വ്യാമോഹമാകുമ്പോള്‍ ......

ചുരുട്ടിയെറിഞ്ഞൊരു കടലാസ് തുണ്ടുപോല്‍ -

എവിടെയൊക്കെയോ ഞെരിഞ്ഞമരുമ്പോള്‍..

കടുംവെയിലിലും നിഴലുകൾ 

നിന്നേയും...

 

 

(എപ്പോഴോ)

കാലങ്ങളായി നിശബ്ദം മണ്ണില്‍

മറഞ്ഞു കിടന്ന, ഓര്‍മ്മകള്‍

മനസ്സില്‍ മാത്രം പെയ്തിറങ്ങി

നിറയുന്ന സങ്കടമഴയുടെ തേങ്ങലും

ഇന്നലെ വീശിയോരിളം കാറ്റിന്‍റെ -

ശീലും ലയിച്ചു ചേരും നേരം ....

 

 

(വിഫലം ശ്രമങ്ങള്‍)

കണ്ണീര്‍വറ്റി വരണ്ട നയനങ്ങളും  

വിതുമ്പലില്‍ ക്ഷീണിച്ച ചൊടികളും

നാണത്താല്‍ വിവശമാകാത്ത മുഖപടവും...

 

 

(ഇനിവരും നാളില്‍ )

പ്രണയത്തിന്‍റെ കണ്ണാടി

ഉടഞ്ഞു കിടക്കുന്നു മുന്നില്‍

മുറിക്കണ്ണാടി കഷണങ്ങള്‍  

മനസിന്റെ ഫലകത്തില്‍തട്ടി

ചോര കിനിയുമ്പോള്‍

പ്രളയമില്ല, ചോരയുടെ പശിമ മാത്രം

ബാക്കിയാവുന്നു..........

 

 

(ആദ്യ ചോദ്യം)

ഇനിയെന്തെന്നപതിവ് പല്ലവി ..

പ്രണയത്തിന്‍റെ താളുകള്‍ മാത്രം

ബാക്കിയാവുമ്പോഴും

ഒരു ചോദ്യം ബാക്കിയാവുന്നു 

ഇനിയെന്ത് ....?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT