ADVERTISEMENT

ചെമ്മാനം പൂക്കുമാ ചെമ്പകച്ചില്ലമേൽ

ചന്തമേറും ചിന്തകൾ കോർക്കവേ

ചങ്കുചോപ്പിച്ച അടിയണിചിലങ്കനാദം 

ചന്ദനക്കുളിരായ് നെഞ്ചിടത്തിൽ

മഞ്ഞിളംമഴനാദമായ് കാതിലൊഴുകീ

മജ്ജീരനാദമെൻ മധുമന്ത്രമായ്

 

കാലങ്ങളെത്രയോ മോഹസങ്കല്പങ്ങൾ 

കരൾത്തട്ടിങ്കൽ വാരിവിതച്ചെങ്കിലും

ആയിരമായിര സ്വപ്ന രാവുകളിൽ

ഞാൻ പറന്ന ശ്യാമനീരദത്തേരിൽ

മഴമണിയായ് കേട്ടു നിൻ നൂപരധ്വനി

 

കാലംമറന്നെന്നുയുരിൻ ചിലങ്കൊലി

കാണാത്ത പൂങ്കുയിൽ നാദമോ

കണ്ണിൽ വിരിഞ്ഞ വെൺനിലാ പൂക്കൾ

കിനാവിന്റെ വെള്ളിത്തൂവൽ വരച്ചതോ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com