പോക്കുവരവ് – വിഷ്ണു പകൽക്കുറി എഴുതിയ കവിത

story-image-3
പ്രതീകാത്മക ചിത്രം∙ Image Credits: PhoenixFotographer /Shutterstock.com
SHARE

രാത്രിമദ്ധ്യത്തിൽ

കൺമിഴിച്ചപ്പോഴായിരുന്നു

തീപ്പന്തവുമായാരോ

തോട് മുറിച്ചുകടന്നുപോയത്

ഭയത്തിന്റെവേലിയടച്ച്

ഉള്ളിലേക്കെത്തിനോക്കി

മയങ്ങുമ്പോൾ

തെളിഞ്ഞചിത്രത്തിൽ

ശവംനാറി പൂക്കുന്നതും

കൊഴിയുന്നതും

കവുങ്ങിൻ പാടത്ത്

മുടിയഴിച്ചിട്ടൊരുനിഴൽരൂപം

വെറ്റിലച്ചെല്ലവുമായി

നടക്കുന്നതും കണ്ടു

ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ്

മുള്ളാനിരിക്കുമ്പോൾ

കാഴ്ച മരവിച്ചൊരുതേരോട്ടം

കൺമുന്നിൽ

തെളിഞ്ഞണഞ്ഞുപോയ്

പുലർകാലെ ചായമോന്തവെ

നാണിത്തള്ള

ഭയത്തിന്റെവേരുകളിലേക്ക്

മുറുക്കാൻ

നീട്ടിത്തുപ്പി

ആൾപ്പാർപ്പില്ലാത്തവീട്ടിലെ

ഒച്ചപ്പാടുകളിലേക്ക്

വിരൽ ചൂണ്ടിമൊഴിഞ്ഞു

പണ്ട് പണ്ട്

അയണിമുറിച്ചൊരുകുറ്റിയിൽ

കറുത്തൊരുരൂപം

വിശ്രമിക്കുമ്പോഴാണ്

ഞാനും

കതകു തുറന്നിറങ്ങിയത്

കറുത്തിരുണ്ടതീക്കണ്ണുള്ളൊരുനായ

മുന്നിലേക്കുചാടിവീണ്

അപ്രത്യക്ഷമായി

പകച്ചുപോയി കേട്ടിരുന്നഞാനും

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA