' കോലം കെട്ടി വന്നിരിക്കുന്നു, നാണം കെടുത്തിയപ്പോ സമാധാനമായില്ലേ, ഇനി ഒന്നിനും ഞങ്ങളെ പ്രതീക്ഷിക്കണ്ട..'

story-image-2
പ്രതീകാത്മക ചിത്രം∙ Image Credits: siam.pukkato /Shutterstock.com
SHARE

പെണ്ണ് (കഥ )

കഴിഞ്ഞ ആഴ്ച ആയിരുന്നു അവളുടെ വിവാഹം. പ്രണയിച്ച ആളെ തന്നെ കെട്ടി. എന്റെ ബെസ്റ്റ് ഫ്രണ്ട് ആണവൾ.ഇന്നവൾടെ ഏട്ടന്റെ കല്യാണം ആണ് . കുറച്ച് ലേറ്റ് ആയെങ്കിലും ഞാനും കല്യാണ വീട്ടിൽ എത്തി. ഏട്ടന്റെ കല്യാണത്തിനായി പ്രത്യേകം വാങ്ങിച്ച സാരിയും സ്ലീവലസ് ബ്ലൗസും. വെറൈറ്റി ആയിട്ടെ അവൾ എന്നും ഓരോ ഡ്രെസ്സും വാങ്ങുള്ളൂ. ആഭരണങ്ങൾ ഒന്നും ഇട്ടിട്ടില്ല. കഴുത്തിലില്ല കാതിലില്ല ഒന്നും ഇല്ല. എല്ലാവരും പറയുന്നുണ്ട് എടി നിന്റെ കല്യാണം കഴിഞ്ഞതല്ലേ പോരാത്തതിന് നിന്റെ ഏട്ടന്റെ കല്യാണവും, പോയി വല്ലതും കഴുത്തിലൊക്കെ എടുത്തിട്. പെൺപിള്ളേരായാൽ ഇങ്ങനെ നടക്കരുതെന്ന്. അതെന്താ പെൺപിള്ളേർ ഇങ്ങനെ നടന്നാൽ? എനിക്ക് ഇതാണ് ഇഷ്ടം. അവള് ദേഷ്യപ്പെട്ടു. അല്ല അതങ്ങനെ അല്ലെ വരൂ. പണ്ടേ ഇതിനോടൊന്നും അവൾക് ഒട്ടും താല്പര്യം ഇല്ല. സ്വർണഭരണങ്ങൾ വാരി വലിച്ചിടുന്നതൊന്നും അവൾക് ഇഷ്ടമല്ലല്ലോ. അല്ല അത് എല്ലാവർക്കും അറിയുന്ന കാര്യവും ആണ്. ഞാൻ മനസിലോർത്തു. പെട്ടന്നാണ് അവളെന്നെ കണ്ടതും ഓടി വന്ന് കെട്ടി പിടിച്ചതും. നീ എന്താടി ഇത്ര ലേറ്റ് ആയെ എന്നും ചോദിച്ചു എന്റെ കവിളിൽ മാന്തി. നീ പോയി വണ്ടിയിൽ കേറ് എന്നെ അവിടുന്ന് വിളിക്കുന്നെന്നും പറഞ്ഞു അവൾ തിരക്കിട്ടോടി, ഭർത്താവിന്റെ കൂടെ കാറിൽ കേറി. പെങ്ങളല്ലല്ലേ തിരക്ക് കാണും. പെണ്ണിന്റെ വീട്ടിൽ എത്തി എല്ലാം അടിപൊളി ആയി നടന്നു. ബാക്കി ഉള്ളവരൊക്കെ വേഗം വീട്ടിലേക് പോയി അവിടെയും എന്തൊക്കെയോ ചടങ്ങുകൾ ഉണ്ടല്ലോ. അവളെ അവിടെ നിർത്തി ചെക്കന്റേം പെണ്ണിന്റേം കൂടെ ആണ് വരണ്ടതെന്ന് പറഞ്ഞു. കൂട്ടിനു ഞാനും നിന്നു. അപ്പോഴുണ്ട് അവൾടെ ഭർത്താവിന്റെ അച്ഛൻ അവളോട് കലി തുള്ളുന്നു,  ഞങ്ങളെ ഒന്നും ഇനി ഒന്നിനും പ്രതീക്ഷിക്കണ്ട ഞങ്ങളെ നാണം കെടുത്തില്ലേ,ഒരുമാതിരി കോലം കെട്ടി വന്നേക്കുന്നു  ആഭരണം ഒന്നും ഇട്ടില്ലല്ലോ... ആകെ ഒരു തരിമ്പ് പൊന്ന് മാത്രേ ഉള്ളു അത് പോലും ഇട്ടില്ലല്ലോ.. നീ നിന്റെ ഇഷ്ടം പോലെ ചെയ്തോ എന്നൊക്കെ പറഞ്ഞു അങ്ങേര് ആകെ സീൻ ആക്കി, പോരാത്തതിന് ഭർത്താവും. അല്ല അവന്  ഇതൊക്കെ അറിയാവുന്നതല്ലേ അവനും കൂടെ എന്തിനാ ഇങ്ങനെ പറയുന്നേ എന്ന് ഞാൻ ആലോചിച്ചു. ആലോചിച്ചു തീരും മുന്നേ അവൾ എന്നെ വന്ന് കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു. കരിമഷി എഴുതിയ കണ്ണുകൾ ഒലിച്ചിറങ്ങുന്നത് കണ്ടപ്പോൾ  ഏട്ടന്റെ കല്യാണത്തിന് സന്തോഷത്തോടെ തുള്ളി ചാടി വന്ന അവളോട് ഇത്രേം വേണ്ടി ഇരുന്നില്ല എന്ന് എനിക്കും തോന്നി. ഞാൻ വീട്ടിൽ നിന്ന് വരുമ്പോൾ ആഭരണം ഇടാത്തതൊക്കെ എല്ലാരും കണ്ടതാ അപഴൊന്നും ഒന്നും പറയാതെ ഇവിടെ എല്ലാവരുടേം മുന്നിൽ വെച്ച് പറഞ്ഞത് എന്നെ നാണം കെടുത്താൻ വേണ്ടി ആണെടി. എനിക്ക് ഇതൊന്നും ഇടുന്നത് ഇഷ്ടം അല്ലെന്ന് അവനും അറിയാം എന്നിട്ടും എല്ലാരും കൂടി എന്നെ പറയുന്നത് കേട്ടില്ലേ? ഇതൊക്കെ ഉപയോഗിക്കണോ വേണ്ടയോ എന്നുള്ളതൊക്കെ എന്റെ ഇഷ്ടം അല്ലെ അതെന്താ ആരും മനസിലാകാതെ, പെണ്ണായാൽ ആഭരണം ധരിച്ചു മാത്രമേ നടക്കാവുള്ളു എന്നുണ്ടോ? അപ്പോ ഒറ്റ മറുപടിയെ എനിക്ക് പറയാൻ കഴിഞ്ഞുള്ളു പെണ്ണാണെടി നമ്മളൊക്കെ നമ്മടെ ഇഷ്ടങ്ങൾക് ഇവിടെ അന്നും ഇന്നും ഇത്ര വിലയെ ഉള്ളു. ഇതൊന്നും ഒരിക്കലും മാറാൻ പോകുന്നില്ല, ഒരിക്കലും!!

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA