ADVERTISEMENT

കീറി മുറിക്കുന്ന പ്രണയം അനുഭവിച്ചിട്ടുണ്ടോ?

ആദ്യം നിങ്ങളുടെ ചുണ്ടുകളെ കടിച്ചു പൊട്ടിക്കും,

പിന്നെ നിങ്ങളുടെ കണ്ണുകളെ കുത്തിപ്പൊട്ടിക്കും,

പുറമെയുള്ള സത്യങ്ങൾ തിരിച്ചറിയാതിരിക്കാൻ 

നിങ്ങളുടെ ചെവികളും കടിച്ചു പറിക്കും,

അങ്ങനെ നിങ്ങൾ അന്ധനും മൂകനും 

ബധിരനും ആയി കഴിയുമ്പോൾ 

ഹൃദയത്തെ ഒരു അറ്റത്തു നിന്ന് മുറിക്കാൻ തുടങ്ങും. 

എന്നിട്ടു ചവച്ചു തുപ്പും. 

മുറിവുകളിൽ മുള്ളുകൾ കൊണ്ട് വരഞ്ഞു രസിക്കും.

ഉണങ്ങിയെ മുറിവുകളിൽ ചോരയും കാലവും ചത്ത് കിടക്കും.

എങ്കിലും നിങ്ങൾ മോചനത്തിന് വേണ്ടി അലറില്ല.

എന്തെന്നാൽ നിങ്ങൾ പ്രണയത്തിലായിരുന്നു...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com