ADVERTISEMENT

എന്റെ മുറിയിൽ 

നീ ഉപേക്ഷിച്ച ഗന്ധം 

ഞാൻ എന്റെ ഹൃദയത്തിൽ 

സൂക്ഷിക്കുന്നുണ്ട് 

നിന്റെ മർമരങ്ങൾ 

എന്റെ തലച്ചോറിനോട് 

എപ്പോഴും സംവദിക്കുന്നുണ്ട് 

എന്റെ കിടക്ക വിരിയിൽ 

പൊഴിഞ്ഞ നിന്റെ 

ചെറിയ രോമങ്ങൾ 

ഒരു സ്ഫടിക കുപ്പിയിൽ 

എന്നെ നോക്കി 

ചിരിക്കുന്നുണ്ട് 

പറയാതെ വീണ്ടും വരും 

എന്ന് കരുതി 

ജനവാതിലുകൾ 

നിന്നെക്കാത്ത്‌ 

കണ്ണുകളായി 

തുറന്നിരിപ്പുണ്ട് 

പുറത്ത് വീശുന്ന 

ഓരോ കാറ്റും 

നിന്റെ ആഗമന 

സന്ദേശങ്ങളാണ് 

അത് കഴിഞ്ഞുള്ള മഴ 

എന്റേതും നിന്റേതുമാണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com