ADVERTISEMENT

തുടിക്കുന്നുവെൻ കവിൾതടം 

നിൻ ചുംബനത്തിനായി... 

കൺമണീ നീ 

അരികത്തുണ്ടായിരുന്നെങ്കിലെന്നാശിച്ചു 

നിന്നമ്മമനം തേങ്ങലോടെ 

നിന്നോർമകളിൽ വെന്തുരുകുന്നു...

 

വിടരുംമുമ്പുദരത്തിൽ കൊഴിഞ്ഞൊരോമലേ 

ആശകൾനിരാശകളാക്കി നീ മടങ്ങുമ്പോൾ 

എൻ ദേഹംവിട്ടകലാനേനിനക്കായുള്ളു....

സ്വർഗ്ഗീയാരാമത്തിൽ 

നീയെന്നെ കാത്തിരിപ്പുവെങ്കിലും 

എൻ ഹൃത്തടം നിന്നിലാണ് ഓമനകുരുന്നേ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com