വീടുകൾ
നാടുവിട്ട്
വയലുകളിലേക്ക്
നടക്കാനിറങ്ങുമ്പോൾ,
തോട്ടിൽ
ചുംബിച്ചു തുഴയുന്ന
പരൽ മീനുകൾ
ഭൂമിയുടെ
ഗർത്തങ്ങളിൽ ചെന്ന്
ആത്മഹൂതി നടത്തുന്നു.
വയലുകളെല്ലാം
അതിരിട്ട
ചതുപ്പിലേക്ക്
ആണ്ടുപോകുന്നു....
വരമ്പുകളെത്രെ
ലോറിക്കു കീഴിൽ
ചതഞ്ഞരഞ്ഞ്
ടാറിട്ട റോഡുകളായത്....
തെളിരേഖകളായിരുന്ന
തോടുകളും,
ഇറുക്കൻ ഞണ്ടുകളും
തവളകളും....
വെള്ളപുതച്ച
ഭിത്തിയിൽ
ഏതോ ചിത്രകാരൻ
കോറിയിട്ട
വരകളിൽ
ഒളിച്ചു പാർക്കുന്നു..