ADVERTISEMENT

കാലം കൊഴിച്ചിട്ട കാട്ടുപൂവ് പണ്ട് 

കാറ്റിൽ തളിരാട്ടി നിന്നിരുന്നു  

കദനങ്ങളേറെയുണ്ടായിരുന്നെങ്കിലും 

കാഞ്ചനച്ചേലിൽ പുഞ്ചിരിതൂകി 

കാടന്റെ ഹൃദയം കവർന്നിരുന്നു 

 

കാത്തിരുന്ന കടലും കടൽപ്പറവയും 

കാറ്റിനോട് ചൊല്ലിയ കഥകേട്ട് 

കശ്യപപുത്രനും കാർമേഘശീലയിൽ 

മുഖം മറച്ചു കണ്ണീർ വാർത്തു 

വിൺചാപം കുലച്ചു ദംഷ്ട്ര കാട്ടി

 

മഴയക്ഷിയായ് പെയ്തുറഞ്ഞുതുള്ളി 

ചുട്ടുപഴുപ്പിച്ച കനൽക്കാട്ടിൽ നീരൂറ്റി 

അഗ്നിശുദ്ധി വരുത്തിയ ഭൂവവളെ 

ആറിതണുപ്പിക്കാൻ വസന്തം വിരിയിക്കാൻ

പുതിയൊരു തലമുറവാർത്തെടുക്കാൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com