അരകല്ലിലെ ഗദ്ഗദം – ആതിര ഗുപ്ത എഴുതിയ കവിത

malayalam-poem-arakallile-gadhgadam
Representative image. Photo Credit: Jaromir Chalabala/Shutterstock.com
SHARE

ഹൃദയദീപത്തിലാരോ തേങ്ങ 

ചിരകിയതുപോലേ കോറിയിട്ടു

ചതച്ചരച്ചതെൻ തിരു ജടകൾ...

ജരാനരവീണ നിണമൊഴുകിയ 

കൽപ്പടവു കഴുകി,

അലകടലുപോലെ സഹ്യനെ പുണർന്ന്,

ദീപാങ്കുരത്തെ തകർത്തെറിഞ്ഞ്,

കരിമഷിയും കുപ്പിവളയും ഒരിത്തിരി 

മുല്ലപ്പൂവും വിരിമാറിലൊതുക്കിപ്പിടിച്ച്...

നീലിച്ച ചുമകളെ പുകമറ വിഴുങ്ങുകയാണ്

വിതുമ്പിയ പൗർണമിയെ തലോടി 

നയനമോഹങ്ങൾ തളം കെട്ടി നിന്നു ...

ശ്വാനന്റെ ദീർഘനിശ്വാസത്തിൽ 

ക്ഷണികമാം ജീവൻ കുതിച്ചു പാഞ്ഞു.

സിന്ദൂരച്ചോപ്പിലൂടെ ഒലിച്ചിറങ്ങിയ 

ജലമർമ്മരങ്ങൾ തിടുക്കം കൂട്ടി.

ഒരു മുഴം കയറിലെ കൊതിയെ 

നിരാലംബയാക്കിയ അരകല്ലിനെ...

നാവേറു പാടിയകന്നൊരു പുള്ളുവൻ 

പാട്ടിന്ന് ഓർമ്മയിൽ നിന്നുമകന്നു...

പ്രജ്ഞയുടെ കുപ്പിച്ചില്ലുകളിൽ 

ഞെരിഞ്ഞമർന്ന ഗദ്ഗദം പുകച്ചു...

ഉടൽ ചുറ്റിലെ മുഷിഞ്ഞ ഭാണ്ഡം 

നിലച്ചുവെങ്കിലും ഓർമ്മകൾ

ഓടിക്കളിക്കുന്ന കരിയിലകൾ...

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}