ADVERTISEMENT

 

 

കണിക്കൊന്നകൾ 

തണൽ വിരിച്ച മൺപാതയിൽ 

നിന്നെ ഞാൻ ആദ്യമായി കണ്ടിരുന്നു.

കൊലുസിന്റെ കൊഞ്ചൽ കേൾക്കുവാൻ 

മൺതരികളറിയാതെ ഞാൻ നടന്നു.

 

സിന്തൂര സന്ധ്യയിൽ നിന്നെ ഞാൻ 

കണ്ടു ശ്വേതവർണ്ണയായി. 

സായന്തനക്കാറ്റ് എനിക്കായി 

തന്നുപോയി നിൻ പരിമളം ഗന്ധം. 

 

പ്രാണ വായുവിൽ 

ചേർത്തുവെച്ചു ഞാനാപരിമളം

കനവിൽ നീ എത്തുമ്പോൾ 

ഓമനിക്കാനായി. 

 

കുളിരിന്നു കൂട്ടായി കണ്ട കിനാക്കളിൽ 

നീ മാത്രമായിരുന്നു.

ഹൃദയാഭിലാഷമായി 

ചേർത്തുവെച്ചു നിന്നേയുമെൻ

പ്രാണനിൽ ചേർത്തയാദ്യ പ്രണയമായി. 

 

ഒരു സ്വപ്നകാമുകനായി 

ഞാൻ ജന്മംകൊണ്ടിരുന്നു.

ജിവിത പുസ്തകത്താളിൽ

നിനക്കുവേണ്ടി മറന്നുവെച്ച മയിൽപ്പീലി 

മാനം നോക്കി കൺ ചിമ്മിക്കൊണ്ടിരിന്നു.

 

 

നിനക്കായ് കാത്തുവെച്ച 

നൽകാൻ കഴിയാതെ പോയ 

കരിവളകൾ ഇന്നുയെന്നെ 

നോക്കി പൊട്ടിച്ചിരിക്കുന്നു.

 

നിനക്ക് നൽകാൻ കൊതിച്ച വാക്കുകൾ 

ഇന്നുയെന്റെ ഹൃദയതാളുകളിൽ 

മാറാലയിട്ട ഓർമ്മപ്പൂക്കളായി 

അന്ത്യവിശ്രമം കൊള്ളുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com