ADVERTISEMENT

നന്നേ തകർന്നൊരു മനസ്സിന്റെ 

പാതിയിന്നുമീ ഇരുളിൽ ഉഴറുന്നു..

എനിക്ക് മുൻപേ കടന്നുപോയോരെല്ലാം 

ഓർമകളിവിടെ ഉപേക്ഷിച്ചു ...

അധിക സമയമില്ല എനിക്കുമീഭൂവിൽ ,

പോകണം അവർ പോയ വഴിയിലൂടെ ....

ലഭിക്കുമോ ഭാഗ്യമെന്നറിയില്ലെനിക്ക് ...... 

കാണുവാനെൻ “ഘാതകരെ”

നിയമത്തിൻ തുലാസിൽ ........

എനിക്കായ് ഒഴുകിയ കണ്ണുനീർ 

ചേർന്നാലതൊരു കടലായി തീരുമെങ്കിലും..

അതിലൊരു നേർവരയായ് കാണാമെൻ 

അമ്മതൻ കണ്ണീർ.

പരന്നുയരുവാൻ ആശിച്ചു ഒരുപാടു ...

പക്ഷെ ചിറകിൻ തൂവലുകൾക്കു 

ത്രാണിയില്ലന്നു ഞാൻ തിരിച്ചറിഞ്ഞു ...

നൊന്തില്ലെനിക്കെന്നെ 

കറിക്കത്തിക്കരിയുമ്പോൾ

കാരണം എന്മനം ഒരുപാടു മരവിച്ചിരുന്നു ....

തിരിച്ചറിയാൻ വൈകിയതാണെൻ തെറ്റ് .....

തെരുവ് നായയോളം വരില്ല 

ഒരു പെണ്ണിൻ മാനത്തിൻ വില 

ഈ സ്വർഗ്ഗ രാജ്യത്തിൽ.

കണ്ണീർ ഒഴിച്ച് വളർത്തിയ പനിനീർ 

മൊട്ടാണ് ഞാൻ എന്നമ്മക്ക്….

കഴിഞ്ഞില്ലവർക്കെൻ സൗന്ദര്യസൗരഭ്യം 

നുകർന്നീടുവാൻ ..

അഗ്നിയിൽ നെരിഞ്ഞമരണമെന്നാശിച്ചു എൻമനം .............

അതിൻമുൻപ് ഞെരിച്ചുടച്ചു 

ആ കരാള ഹസ്തങ്ങൾ എന്നുടൽ .....

വിളിക്കു എൻപേര് ഒരുനാളെങ്കിലും ...

അമ്മയെ, സഹോദരിയെ, ഭാര്യയെ, മകളെ  .... 

കാരണം ഞാനും ആശിച്ചിരുന്നു 

ഈ പ്രച്ഛന്ന വേഷങ്ങൾ .....

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com