ADVERTISEMENT

ഉറക്കം (കഥ)

 

എത്ര ദിവസമായി ഒന്ന് ഉറങ്ങിയിട്ട്! ഇവനൊന്ന് ഇത്തിരി വളർന്നിട്ട് വേണം ഒന്ന് സ്വസ്ഥമായി ഉറങ്ങുവാൻ. തൊട്ടിലിൽ കിടന്ന് കരയുന്ന കുഞ്ഞിനെ ഒരു കൈയാൽ ഉറക്കാൻ ശ്രമിച്ചു കൊണ്ട് പാതി അടഞ്ഞ കണ്ണുകളാൽ അവൾ മന്ത്രിച്ചു. കാലം കടന്നിട്ടും തൊട്ടിലിൽ കിടന്ന കുട്ടി കട്ടിലിലേക്ക് മാറിയിട്ടും അവളുടെ തിരക്കുകൾക്കെന്തോ മാറ്റം വന്നില്ല. മാസം തോറും ഉള്ള വീടിന്റെ തവണ അടവിനൊപ്പം സ്കൂൾ ഫീസും കൂടി ആയപ്പോൾ അവൾക്ക് പിന്നെ ഉറങ്ങണമെന്ന് തോന്നിയില്ല. സത്യം പറഞ്ഞാൽ ഉറക്കം അവളെ മറന്നു തുടങ്ങിയിരുന്നു. വിദേശത്തേക്ക് ജോലി കിട്ടിപ്പോയ മകൻ ഒറ്റയ്ക്കാണല്ലോ എന്ന ചിന്തയിൽ രാത്രികളെ അവൾ പകലുകളാക്കി. ഒടുവിൽ വിവാഹം കഴിഞ്ഞ് കുട്ടികൾ ജനിച്ചപ്പോൾ തന്റെ കുഞ്ഞുങ്ങൾക്ക് ഉറക്കം നഷ്ടപ്പെടാതിരിക്കാൻ അവൻ അമ്മയെ വിളിച്ചു. അപ്പോഴേക്കും അവളെ വിട്ട് ഉറക്കം എങ്ങോ പോയ്‌ ഒളിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com