പകലൊളി മങ്ങിയനേരം
പറവകൾ കൂടണയുന്നൊരു നേരം
ആദിത്യൻ സമുദ്രത്തെ
ചുംബിച്ചതിലലിയുന്ന അസുലഭനിമിഷം
എല്ലാ സായാഹ്നങ്ങളും ഇത്രെമേൽ
സൗന്ദര്യം നിറഞ്ഞതായിരുന്നില്ല.
പശ്ചിമ ചക്രവാളമെൻ ആത്മാവിനെ
മന്തികരിച്ചു; ഞാനീ ലോകത്തിലെവിടെയെന്നും
ഞാനാരെന്നും ഞാൻ മറന്നു കഴിഞ്ഞു.
ചുറ്റും തണുത്ത കാറ്റ്; കഴിഞ്ഞുപോയ
പകലിന്റെ എല്ലാ ദുർഭൂതങ്ങളും
ആ ചക്രവാള ശോഭയിൽ മുങ്ങിത്താണു.
ഇനിയുള്ള നിശ നിലാവിന് സ്വന്തം
വെള്ളി വെളിച്ചവും ഒപ്പം കണ്ണുചിമ്മും
നക്ഷത്ര ലോകവും ഈ രാത്രിയെ
ഒരു മായാലോകത്തിലാഴ്ത്തി..
മനസ്സിലെ ആഗ്രഹങ്ങളെ ഒരു
വർണ്ണചരടിൽ കോർത്തു ഞാൻ എൻ
ആകാശക്കോട്ടയിൽ കാഴ്ചദ്രവ്യമായി
സമർപ്പിച്ചിടാം, രാത്രിയാമത്തിൽ
കിനാക്കളായി അവ പുനർജ്ജനിക്കട്ടെ.
Content Summary: Malayalam Poem ' Nisa ' written by Neethu Thankam Thomas