ADVERTISEMENT

പിന്നെയും മുളപൊട്ടി 

പൂമരച്ചില്ലയതിൽ 

എന്നോ കൊഴിഞ്ഞുപോയാ 

വസന്തമെത്തിയല്ലോ.
 

 

മൊട്ടുകൾ വിടർന്നിതാ 

ചേലുള്ള പൂക്കളായി 

മന്ദമാരുതനെത്തി 

തഴുകിത്തലോടുവാൻ 
 

 

തേനുണ്ണാൻ പാറിയെത്തി

വണ്ടുകളെല്ലാമിപ്പോൾ  

കുഞ്ഞാറ്റപൈങ്കിളിയും 

തെങ്ങോലത്തുമ്പത്തായ് 
 

 

ആകാശച്ചരിവിലായ്

മഴവില്ലും തെളിഞ്ഞല്ലോ

സായംസന്ധ്യയും കൂടെ 

കൂട്ടിനു വന്നണഞ്ഞു 
 

 

ഇക്കാഴ്ചയെല്ലാം കാൺകെ 

അമ്മയും കുഞ്ഞുമതാ 

മുറ്റത്തെ മാവിൻചോട്ടിൽ

പുഞ്ചിരി തൂകി നിൽപ്പൂ 
 

 

ഇതെല്ലാം കണ്ടീടുമ്പോൾ 

പ്രതീക്ഷ നാമ്പിടുന്നു 

ലോകത്തിൻ വ്യാധിയെല്ലാം 

മാറുമെന്നോർത്തീടുന്നു 
 

 

മധുരസ്വപ്നങ്ങളായ് 

നാളത്തെ പുലരിയിൽ 

ഒന്നിച്ചു കൈകോർത്തിടാം 

വിജയക്കൊടി നാട്ടീടാം.
 

 

Content Summary: Malayalam Poem ' Pratheeksha ' written by Ameekka Ancy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com