തെരുവ് – മുഹ്സിന നജിമുദ്ദീൻ എഴുതിയ കവിത

vishudha chithrakaran
Representative image. Photo Credit:Steve Lovegrove/Shutterstock.com
SHARE

തൂലികത്തുമ്പിൽ മഷി നിറക്കാനാ

കവി കാലി ഭാണ്ഡവും പേറി

തെരുവോരങ്ങളിലേക്കൊന്നൂളിയിട്ടു.

തെരുവിൻ കോലാഹലങ്ങളിൽ

കാതോർത്തിരുന്നപ്പോൾ 

കടംപേറി വിൽക്കുന്നവനെയും

കടമായന്നം വാങ്ങുന്നവനെയും 

നിയന്ത്രിച്ചിരുന്നത് വിശപ്പാണെ

ന്നാദ്യമായ് തിരിച്ചറിഞ്ഞു.
 

വിപണന തിരക്കുകൾക്കിടയിൽ നിന്ന്

സുശ്വാസത്തിനായ് നീങ്ങിയപ്പോൾ

തെരുവിന്റെ മക്കളെന്നു പേരുള്ള

കുഞ്ഞു ബാല്യങ്ങൾ കുപ്പയിൽ

ഭക്ഷണം തിരയുന്നതും ആർത്തിയിലാ

ഉച്ചിഷ്ടം നുണയുന്നതും കണ്ടു.
 

സന്ധ്യ മയങ്ങുമ്പോളലങ്കാരമായ് നിൽക്കും 

വേശ്യാതെരുവിലും ശ്വാസനിശ്വാസങ്ങൾ 

കലരുമാ കാമാസക്തിയിലുമിരകൾ 

തേടിയ വികാരം വിശപ്പായിരുന്നുവെന്നും 

തിരിച്ചറിഞ്ഞു.
 

തെരുവോരങ്ങളെത്ര മലിനമാണെങ്കിലും

കള്ളവും ചതിയുമാവോളമുണ്ടെങ്കിലും

അനുഭവച്ചുമടൊന്നിറക്കുവാനാ 

തെരുവൊന്നു തുനിഞ്ഞാൽ 

വാരി നിറക്കാനാ ഭാണ്ഡമൊട്ട്

മതിയാകില്ലെന്ന തിരിച്ചറിവ് 

പേറിയാ കവി തിരിഞ്ഞുനടന്നു.
 

Content Summary: Malayalam Poem ' Theruvu ' written by Muhsina Najimudheen

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ ശവത്തിൽ ചവിട്ടിയിട്ട് നീ സീരിയസ് റോൾ ചെയ്താൽ മതി

MORE VIDEOS