തിരക്ക് – ആലിയ സഫ്‌വാന ബാഹിറ എഴുതിയ കവിത

malayalam-story-maraviyude-tholvikal
SHARE

പുറത്ത്, 

അക്ഷരങ്ങളുടെ കലപില.

വാക്കുകൾ വാതിൽപ്പടിയിൽ

വരി നിൽക്കുന്നുണ്ട്.

"അകത്തേക്ക് കയറട്ടെ?"

"വേണ്ട"- നിസ്സഹായതയുടെ

ചുരുളുകളെന്നിൽ അമർന്നിരുന്നു.

അക്ഷരങ്ങൾ പെയ്തു.

കൂടെ ഞാനും.

നോവറിഞ്ഞ കവിത 

ഖൽബിൽ നിന്ന് പടിയിറങ്ങി..
 

ഇനിയുമിവിടെ വേവില്ലത്രെ,

വട്ടച്ചെമ്പിലെ വെള്ളം വറ്റി.

ആശയങ്ങൾ തലയിൽ നിന്ന്

ആന്റീരിയർ റൂട്ടെടുത്തു.

ആദ്യം നെഞ്ചിലേക്ക്,

പിന്നെ കാലിലേക്ക്,

നിലത്തേക്ക് .. 

അവർ ഒന്നിച്ച് ഇറങ്ങി.

പരീക്ഷച്ചൂടിനിടയിൽ,

ഒറിജിനും ഇൻസേർഷനുമറിയാത്ത

ഒരുപാട് പേശികൾ

ഒന്നിച്ചു വലിഞ്ഞു!.

'ആഹ് '- ഗർഭത്തിലുള്ള കവിത

മരണം മണത്തു.

Content Summary: Malayalam Poem ' Thirakku ' written by Aliya Safvana Bahira

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS