ADVERTISEMENT

ഈ മഴയും തോരും, മഞ്ഞ്, 

വരണ്ട കാറ്റിൽ ഇനിയും പുലരാത്ത

ഏതോ പുലർക്കാലങ്ങളിലേക്ക് ഓടി മറയും,

വരാനുള്ളത് വേനലാണ് 

മരണം ഇറ്റിവീഴുന്ന നരച്ച ആകാശങ്ങൾ  

വേര്‍പ്പെടുമെന്നറിഞ്ഞിട്ടും 

മരം കാത്തുവെച്ച മഞ്ഞച്ച ഇലകൾ  

കറുത്ത പൂക്കൾ 

കടലിലേക്ക് വഴി മറന്ന പുഴ 

കണ്ണുകളിലേക്ക് നീറി ഇറങ്ങുന്ന ദാഹം  

നിന്നെ മാത്രം നുള്ളിയെടുക്കാവുന്ന ഒരു 

മലർവാടിയും എവിടെയും അവശേഷിപ്പില്ല 

ഇപ്പോഴും അലസോരപ്പെടുത്തുന്ന 

നിന്റെ കറുത്ത മുടിയിഴകളിൽ ചൂടിക്കാൻ 

ഒരു ചെമ്പക പൂവും കാണുന്നില്ല 
 

എങ്കിലും ഈ വേനലിനെയും 

നാം അതിജീവിക്കും  

വരണ്ട കാഴ്ചകൾക്ക് മീതെ 

നിന്റെ ആർദ്രമായ പുഞ്ചിരി 

തൂവാല മറയിൽ പിടയുന്ന നിറം 

മങ്ങിയ വിരലുകൾ 

അതെ, 

ഏത് വേനലിലും നനുത്ത നിനവായ് 

പതറി തെറിച്ച് വീണ നീര്‍ത്തുള്ളികളായി 

മണൽ പുഴയിലൂടെ നാമിരുവരും ....

കള്ളിമുൾ ചെടികളും പാഴ്ക്കിനാവുകളും 

ഇനിയും അവശേഷിക്കുന്നുണ്ട്...
 

Content Summary: Malayalam Poem ' Venal Pranayangal ' written by Anwar Sha Yuvadhara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com