എനിക്കെന്റെ ബാല്യം തിരികെ തരൂ.....
സുഖമുള്ളൊരോർമ്മകൾ തിരിച്ചു തരൂ..
കണ്ണിമാങ്ങാ ഉപ്പിട്ടു തിന്നതും,
കശുമാങ്ങ പൊട്ടിച്ചു കശുവണ്ടി
ചുട്ടതും എന്നോർമ
മായാതെ കിടപ്പതുണ്ട്...
ചട്ടിയും പന്തും, കുട്ടിയും കോലും
ഒരുമിച്ചു കളിച്ചോരാ കാലം ഇനിയും
പിറകോട്ടു കൊണ്ടുപോകെൻ കാലമേ..
ഒളിച്ചു കളിക്കിടെ കളികൂട്ടുകാരിക്ക്
നൽകിയ ആദ്യമാം ചുംബനം..
പേടിയതോർക്കുമ്പോൾ ഇന്നതോ
പുഞ്ചിരി നൽകിടും കുസൃതിയാവോ...
ഒപ്പന കൊട്ടിയും, കോൽക്കളി വെച്ചതും,
ഇന്നലെ കഴിഞ്ഞത് പോലെ
തോന്നുന്നതോ...
എന്നോർമ്മ എന്നിലെ മോഹങ്ങളാകിലും
നിന്നോളം ഞാനൊന്നുമോർക്കില്ല മധുരം
പകർന്നൊരു എന്നിലെ ബാല്യമേ...
Content Summary: Malayalam Poem ' Baalyam ' written by Nabeela Ismail