ചിലന്തിവല – സുനിൽരാജ്സത്യ എഴുതിയ കവിത

151934447
Representative image. Photo Credit: Willequet Manuel/Shutterstock.com
SHARE

ഉത്തരം താങ്ങിയൊരു പല്ലി ചിലയ്ക്കുന്നു, 

ഉത്തരം തേടും പലചോദ്യങ്ങൾ കിതയ്ക്കുന്നു! 

ചോദ്യം ശരിയെന്നോ, ഗൗളിശാസ്ത്രം, ചൊന്നൂ; 

ചോദ്യത്തിനുത്തരമില്ലന്നോ, ഉത്തരം?
 

ഭക്ഷണമാണല്ലോ ഉദരത്തിനൗഷധം,

തൽക്ഷണം നേടുവതാണതിൻ വൈഭവം!! 

നെയ്ത്തുകാരനാം ചിലന്തിക്കഭിമുഖം, 

പല്ലി, ചെന്നു ചലനങ്ങൾ എണ്ണുന്നു!! 
 

ഭിത്തിയിൽ ദീപപ്രഭയിൽ പറക്കുന്ന- 

പ്രാണിസഞ്ചയം അറിയുന്നുണ്ടോ, യെത്ര- 

നേരമാണിനി ആയുസ്സ്, പിൻപറ്റി- 

മരണം വിശപ്പുമായി വന്നു നിൽക്കുന്നതും!? 
 

നാളേറെയായി അടച്ചിട്ടൊരീ ഗേഹം- 

ആളെത്തി നാളെ വാസം തുടങ്ങുന്നു! 

വാല്യക്കാരെത്തി വെടിപ്പാക്കുവാനായി, 

ചൂലേന്തി സർവ്വം തൂത്തെറിഞ്ഞീടുന്നു!! 
 

ഉത്തരമില്ലാത്ത ചോദ്യങ്ങളേറെ- 

നിത്യവുമെങ്ങും മുളച്ചു കൊണ്ടീടുന്നു. 

ഉദിക്കുന്നതെല്ലാം അസ്തമിക്കും ജാലം, 

മിഥ്യയല്ലെങ്കിൽ ചോദ്യങ്ങളുയർന്നിടും.
 

Content Summary: Malayalam Poem ' Chilanthivala ' written by Sunilrajsathya

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS