ഉറക്കം നടിക്കുന്നവർ – പ്രവീൺ മോഹനൻ എഴുതിയ കവിത

urakkam nadikkunnavar
SHARE

കുപ്പിച്ചില്ലുകൾ നിറഞ്ഞ വാക്കുകൾ

നിങ്ങളുടെ മുഖത്ത് തുപ്പിയിട്ടാണ്

പലരും കടന്നുപോയത്

നിങ്ങളുടെ വാതിലുകൾ

തള്ളിത്തുറന്ന്

ഒരു പ്രളയം കടന്നുപോയി
 

അയൽപക്കത്തെ കോഴി

നിങ്ങളുടെ ചെടി കൊത്തിയതിന്

നിങ്ങളാ കോഴിയെ ചുട്ടു തിന്നു

വസന്തങ്ങളിൽ നിറയെ നിറങ്ങളുമായി

വിഷം ഒലിച്ചിറങ്ങുന്നത് നിങ്ങളറിഞ്ഞു

മുലയുണ്ണാൻ പറ്റാതെ പോയ

ബാല്യങ്ങളോട് കുപ്പിപ്പാലിന്റെ

(അ)രുചിയെ കുറിച്ച്

നിങ്ങൾ പറഞ്ഞുകൊണ്ടിരുന്നു
 

നിങ്ങൾ കൊന്ന് കുഴിച്ചുമൂടിയ

നദിയുടെ മാറിൽ സ്റ്റംബ് കുത്തി

ക്രിക്കറ്റ് കളിക്കുന്ന

ഫ്രീക്കന്മാരോടൊപ്പം നിങ്ങളും കളിച്ചു

നിങ്ങൾക്കിപ്പോഴും

ജീവിതം ഒരുകളിയാണ്

നിങ്ങളിപ്പോഴും ഉറക്കം 

നടിച്ചു കൊണ്ടിരിക്കുകയാണ്
 

എന്റെ ഇല്ലായ്മകളിൽ

നിങ്ങൾ മുറിച്ചു മാറ്റിയ ഒച്ചകൾ

മുഷ്ടി ചുരുട്ടി പ്രകമ്പനം കൊള്ളിച്ച്

ഒരു കൊടുങ്കാറ്റായി വരും

അന്ന് നിങ്ങൾ ശരിക്കും

ഉറങ്ങുകയായിരിക്കും

നിങ്ങളുടെ കലണ്ടറിലെ

ചുവന്ന അക്കങ്ങളിൽ.
 

Content Summary: Malayalam Poem ' Urakkam Nadikkunnavar ' written by Praveen Mohanan

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS
FROM ONMANORAMA